Connect with us

National

കൊറോണ: ഇറാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ എത്തിക്കാന്‍ സൈനിക വിമാനം അയക്കും

Published

|

Last Updated

ന്യൂഡല്‍ഹി | കൊറോണ വൈറസ് ബാധ രൂക്ഷമായ ഇറാനില്‍ കുടുങ്ങിയ 1200ത്തോളം ഇന്ത്യക്കാരെ തിരികെ എത്തിക്കാന്‍ ഇന്ത്യ വിമാനം അയക്കും. സി-17 ഗ്ലോബ്മാസ്റ്റര്‍ സൈനിക വിമാനമാണ് ഇതിനായി അയക്കുന്നത്. തിങ്കളാഴ്ച രാത്രി പുറപ്പെട്ട വിമാനം പുലര്‍ച്ചെ രണ്ടിന് ടെഹ്റാനില്‍ എത്തും. രാവിലെ 4.30ന് അവിടെനിന്ന് ഇന്ത്യയിലേക്ക് തിരിക്കുന്ന വിമാനം രാവിലെ 9.30 ന് ഹിന്‍ഡന്‍ വ്യോമസേനാ താവളത്തില്‍ എത്തിച്ചേരും.

വിമാനത്തില്‍ ഇന്ത്യയില്‍ എത്തിക്കുന്നവരെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും. ഇറാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ മുഴുവന്‍ ഒഴിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ പാര്‍ലമെന്റിനെ അറിയിച്ചിരുന്നു. ഇറാന്‍ ഭരണകൂടത്തിന്റെ സഹകരണം ലഭിച്ചാല്‍ പരിശോധനാ സൗകര്യം അവിടെതന്നെ ഒരുക്കുമെന്നും ഒഴിപ്പിക്കുന്ന ഇന്ത്യക്കാരെ അവിടെതന്നെ പരിശോധനയ്ക്ക് വിധേയരാക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചിരുന്നു.

വിദ്യാര്‍ഥികളും തീര്‍ഥാടകരുമാണ് ഇറാനില്‍ കുടുങ്ങിയ ഇന്ത്യക്കാരില്‍ അധികവും.