Connect with us

National

സ്വന്തമായി ജനന സര്‍ട്ടിഫിക്കറ്റില്ല; പിന്നെ എങ്ങനെ പിതാവിന്റെ രേഖകള്‍ ഹാജരാക്കും: തെലുങ്കാന മുഖ്യമന്ത്രി

Published

|

Last Updated

ഹൈദാബാദ് |  പിതാവിന്റെ ജനന രേഖകള്‍വരെ ചോദിക്കുന്ന ദേശീയ ജനസംഖ്യ രജിസ്റ്റ (എന്‍ പി ആര്‍) റില്‍ ആശങ്ക പ്രകടിപ്പിച്ചും സി എ എക്കെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചും തെലുങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു. എന്‍ പി ആറിലെ ചോദ്യങ്ങളില്‍ ആശങ്കയുണ്ട്. തനിക്ക് സ്വന്തമായി ജനന സര്‍ട്ടിഫിക്കറ്റില്ല. പിന്നെ എവിടെന്നാണ് പിതാവിന്റെ ജനന രേഖ ഹാജരാക്കുക.  ജനന സര്‍ട്ടിഫിക്കറ്റ് തനിക്ക് പോലും കൈവശമില്ലെന്നിരിക്കെ സംസ്ഥാനത്തെ ആദിവാസികളും ദളിതരും എവിടെന്ന് ഹാജരാക്കാനാണെന്നും അദ്ദേഹം ചോദിച്ചു. എന്‍ പി ആറിലെ പുതിയ ചോദ്യങ്ങള്‍ സംബന്ധിച്ച് നിയമസഭയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
എന്‍ പി ആറില്‍ തനിക്കുള്ള ആശങ്ക വളരെ വലുതാണ്. ഒരു ചെറിയ ഗ്രാമത്തിലാണ് എന്റെ വീട്. അവിടെയാണ് ഞാന്‍ ജനിച്ചത്. അവിടെ ആശുപത്രികളൊന്നുമുണ്ടായിരുന്നില്ല. കുട്ടി ജനിച്ചാല്‍ ഗ്രാമമുഖ്യന്‍ ഒരു “ജന്മ നാമ” രേഖപ്പെടുത്തും. അതിന് ഔദ്യോഗിക അംഗീകാരങ്ങളില്ലായിരുന്നുവെന്നും ചന്ദ്രശേഖര റാവു പറഞ്ഞു.

മതം, ജാതി, വിഭാഗം എന്നിവയൊന്നും കണക്കിലെടുക്കാതെ എല്ലാ പൗരന്മാരെയും തുല്യമായി പരിഗണിക്കാമെന്ന് വാഗ്ദാനം ചെയ്യുന്ന ഇന്ത്യന്‍ ഭരണഘടനയുടെ ചട്ടത്തിന് വിരുദ്ധമാണ് പൗരത്വ ഭേദഗതി നിയമം. ഒരു മതത്തിലെ ആളുകളെ അകറ്റിനിര്‍ത്തുന്ന നിയമം പരിഷ്‌കൃത സമൂഹം അംഗീകരിക്കില്ല. രാജ്യത്തിന്റെ ഭാവി, ഭരണഘടന തുടങ്ങിയവയുമായി ബന്ധപ്പെട്ടതിനാല്‍ സഭ ഈ വിഷയം സമഗ്രമായി ചര്‍ച്ച ചെയ്യുകയും ഇതിനെതിരെ ശക്തമായ പ്രചാരണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest