Connect with us

Kerala

പൊങ്കാല നിര്‍ത്തിവെക്കില്ല: രോഗലക്ഷണമുള്ളവര്‍ വരരുത്- മന്ത്രി ശൈലജ

Published

|

Last Updated

തിരുവനന്തപുരം |  സംസ്ഥാനത്ത് അഞ്ച് പേര്‍ക്ക് കൊവിഡ് 19 ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ നാളെ നടക്കുന്ന ആറ്റുകാല്‍ പൊങ്കാലക്ക് കനത്ത ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ആരോഗ്യമന്ത്രി കെ കെ ശൈലജ. ഇത്തവണത്തെ പൊങ്കാലക്ക് ചില നിയന്ത്രണങ്ങളുണ്ടാകുമെന്നും കോവിഡ് 19 രൂക്ഷമായ രാജ്യങ്ങളില്‍ നിന്നെത്തിയവര്‍ പൊങ്കാലയിടാന്‍ വരരുതെന്നും മന്ത്രി ആവശ്യപ്പെട്ടു. രോഗ ലക്ഷണമുള്ളവരും വരരുത്. ഇത്തരക്കാര്‍ വീട്ടില്‍ നിന്ന് പൊങ്കാലയിടാന്‍ ശ്രമിക്കുക. ഇത്രയും മാസങ്ങള്‍ നടത്തിയ ഒരുക്കങ്ങള്‍ ഉള്ളതിനാലാണ് ആറ്റുകാല്‍ പൊങ്കാല നിര്‍ത്തിവെക്കാത്തത്. എന്നാല്‍ ജാഗ്രത വേണമെന്നും മന്ത്രി പറഞ്ഞു.

പനി, ചുമ, ശ്വാസതടസ്സം എന്നിങ്ങനെ കോവിഡ് 19 രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ആറ്റുകാല്‍ പൊങ്കാലയില്‍ യാതൊരു കാരണവശാലും പങ്കെടുക്കാന്‍ പാടില്ല. ആറ്റുകാല്‍ പൊങ്കാലക്കായി വിദേശ രാജ്യങ്ങളില്‍ നി്‌ന്നെത്തിയവര്‍ക്ക് ഹോട്ടലുകളില്‍ തന്നെ പൊങ്കാലയിടാന്‍ സൗകര്യമൊരുക്കിയിട്ടുണ്ടെന്നും ശൈലജ കൂട്ടിച്ചേര്‍ത്തു.

Latest