വരുന്നു, പുത്തൻ ഹോണ്ട ഡബ്ല്യു ആർ വി

Posted on: March 8, 2020 3:12 pm | Last updated: March 8, 2020 at 3:12 pm


ന്യൂഡൽഹി | ജാപ്പനീസ് കാർ നിർമാതാക്കളായ ഹോണ്ടയുടെ സബ്‌കോംപാക്ട് ക്രോസ് ഓവർ മോഡലായ ഡബ്ല്യു ആർ വിയുടെ പുത്തൻ മോഡലിന്റെ ബുക്കിംഗ് ആരംഭിച്ചു. ഈ മാസം അവസാനത്തോടെ വില പ്രഖ്യാപിച്ച് അടുത്തമാസം മുതൽ ഡെലിവറി ആരംഭിക്കാനാണ് ഹോണ്ട ലക്ഷ്യമിടുന്നത്.

ALSO READ  ഹീറോ ഡെസ്റ്റിനി 125 വിപണിയിലിറങ്ങി

പുത്തൻ ഡബ്ല്യു ആർ വിയുടെ ചിത്രം അടുത്തിടെ പുറത്തുവിട്ടിരുന്നു. ആകാരത്തിൽ കാര്യമായ മാറ്റമില്ല. ഭാരത് സ്റ്റേജ് 6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾക്കനുസരിച്ചാകും പുതിയ പതിപ്പ്.
100 പിഎസ് പവറും 250 എൻ എം ടോർക്കുമുള്ള ഡീസൽ എൻജിന്റെയും 90 പി എസ് പവറും 110 എൻ എം ടോർക്കുമുള്ള പെട്രോൾ എൻജിന്റെയും ഔട്പുട്ടിൽ മാറ്റമുണ്ടാകില്ല.