Connect with us

National

യെസ് ബേങ്ക് സ്ഥാപകന്‍ റാണ കപൂര്‍ അറസ്റ്റില്‍

Published

|

Last Updated

മുംബൈ | കള്ളപ്പണ കേസില്‍ യെസ് ബേങ്ക് സ്ഥാപകന്‍ റാണ കപൂറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. രണ്ട് ദിവസത്തെ ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി റാണാ കപൂറിനും ഭാര്യക്കുമെതിരെ ഇ ഡി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ഡി എച്ച് എഫ് എല്ലിന് വഴിവിട്ട് വായ്പ നല്‍കിയതിന് പിറകെ റാണയുടേയും കുടുംബാംഗങ്ങളുടേയും അക്കൗണ്ടിലേക്ക് കോടികള്‍ ഒഴുകിയതായി ആരോപണമുയര്‍ന്നിരുന്നു. ഇത് ശരിയാണെന്ന് ഇ ഡി പിന്നീട് കണ്ടെത്തുകയുമുണ്ടായി

വെള്ളിയാഴ്ച രാത്രി മുതല്‍ ഡല്‍ഹിയിലും മുംബൈയിലുമായി റാണ കപൂറിന്റെയും മൂന്നു മക്കളുടെയും വസതികളില്‍ ഇ ഡി പരിശോധന നടത്തി.
സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് യെസ് ബേങ്കിന്റെ പ്രവര്‍ത്തനം ആര്‍ബിഐ ഏറ്റെടുത്തിരുന്നു. ബേങ്കിന് മേല്‍ മൊറോട്ടോറിയവും പ്രഖ്യാപിച്ചിട്ടുണ്ട്.

Latest