Connect with us

Gulf

അബുദാബി-അല്‍ ഐന്‍ റോഡില്‍ ഞായറാഴ്ച മുതല്‍ സ്മാര്‍ട്ട് ഗേറ്റ്

Published

|

Last Updated

അബുദാബി  |  അബുദാബി അല്‍ ഐന്‍ റോഡില്‍ നാളെ മുതല്‍ സ്മാര്‍ട്ട് ഗേറ്റ് പ്രവര്‍ത്തന സജ്ജമാകുമെന്ന് അബുദാബി പോലീസ് അറിയിച്ചു. നിയമ ലംഘകരെ പിടികൂടുന്നത് കൂടാതെ കാലാവസ്ഥ നിരീക്ഷിച്ചു കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിക്കും. സ്മാര്‍ട്ട് ഗേറ്റ് കാലാവസ്ഥ നിരീക്ഷിച്ചു റോഡിലെ വേഗത പരിധി ക്രമീകരിച്ച് സ്മാര്‍ട്ട് ഗേറ്റില്‍ പ്രദര്‍ശിപ്പിക്കും. സ്മാര്‍ട്ട് ഗേറ്റിന്റെ സ്‌ക്രീനുകളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന വേഗത പരിധി പാലിക്കണമെന്ന് പോലീസ് ഡ്രൈവര്‍മാരോട് ആവശ്യപ്പെട്ടു.

സ്മാര്‍ട്ട് ഗേറ്റില്‍ സ്ഥാപിച്ചിട്ടുള്ള റഡാര്‍ ട്രാഫിക് നിയമലംഘനങ്ങളായ വേഗത, ടെയില്‍ഗേറ്റിംഗ്, റോഡില്‍ കനത്ത വാഹനങ്ങളുടെ അനധികൃത സാന്നിധ്യം, പാര്‍ക്കിംഗ് റോഡിന്റെ ഹോള്‍ഡര്‍, റോഡില്‍ തടസ്സം സൃഷ്ടിക്കല്‍ തുടങ്ങിയവ കണ്ടെത്തും, കൂടാതെ കാലഹരണപ്പെട്ട പെര്‍മിറ്റുള്ള വാഹനങ്ങളും റഡാര്‍ പിടിച്ചെടുക്കും. അസ്ഥിരമായ കാലാവസ്ഥയില്‍ സ്മാര്‍ട്ട് ഗേറ്റിന്റെ ഡിസ്‌പ്ലേ സിസ്റ്റത്തില്‍ പ്രദര്‍ശിപ്പിക്കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശ സന്ദേശങ്ങള്‍ പാലിക്കണമെന്ന് പോലീസ് ഊന്നിപ്പറഞ്ഞു. ട്രാഫിക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍, വേഗത പരിധി കുറക്കല്‍, വാഹന ഗതാഗതം നിര്‍ത്തുക എന്നിവ ഉള്‍പ്പെതെക്കുള്ള പ്രതിരോധ നിര്‍ദേശങ്ങള്‍ അബുദാബി പോലീസ് സ്മാര്‍ട്ട് സിസ്റ്റം വഴി പ്രദര്‍ശിപ്പിക്കും. ട്രാഫിക് അപകടങ്ങള്‍ കുറക്കുക, റോഡ് ഉപയോക്താക്കള്‍ക്ക് ട്രാഫിക് സുരക്ഷ വര്‍ദ്ധിപ്പിക്കുക, സ്മാര്‍ട്ട് സിസ്റ്റങ്ങളിലൂടെ ട്രാഫിക് സുരക്ഷ ഉറപ്പാക്കുന്നതിലൂടെ ലംഘനങ്ങള്‍ തടയുക എന്നിവയാണ് സ്മാര്‍ട്ട് ഗേറ്റിന്റെ ലക്ഷ്യം.