Connect with us

National

ബി പി സി എല്‍ ഓഹരികള്‍ വില്‍ക്കാന്‍ കേന്ദ്രം താത്പര്യപത്രം ക്ഷണിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി |  കേന്ദ്ര സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള പൊതുമേഖല സ്ഥാപനമായ ഭാരത് പെട്രോളിയം കോര്‍പറേഷ (ബി പി സി എല്‍) ന്റെ ഓഹരികള്‍ വില്‍ക്കാനുള്ള താത്പര്യപത്രം ക്ഷണിച്ചു. സര്‍ക്കാറിന്റെ കൈവശമുള്ള 52.98 ശതമാനം ഓഹരികള്‍ വാങ്ങാന്‍ താത്പര്യമുള്ളവര്‍ മേയ് നാലിനു മുമ്പ് അപേക്ഷ നല്‍കണമെന്നാണ് അറിയിപ്പ്.
പത്ത് ദശലക്ഷം കോടിരൂപയുടെ മൂലധനം ഉള്ളവര്‍ക്കു മാത്രമാണ് ഓഹരി വില്‍പനയുമായി ബന്ധപ്പെട്ട ഇടപാടില്‍ പങ്കെടുക്കാന്‍ സാധിക്കുകയുള്ളൂവെന്നാണ് സര്‍ക്കാര്‍ പറയുന്നത്. കണ്‍സോര്‍ഷ്യമാണ് ഇപാടില്‍ പങ്കെടുക്കുന്നതെങ്കില്‍ കണ്‍സോര്‍ഷ്യത്തിലെ ഓരോ അംഗത്തിനും ചുരുങ്ങിയത് ഒരു ദശലക്ഷം കോടിയുടെ ആസ്തി ഉണ്ടായിരിക്കണമെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

രാജ്യത്തെ മികച്ച ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളിലൊന്നാണ് ബി പി സി എല്‍. 2019 ഡിസംബറില്‍ അവസാനിച്ച സാമ്പത്തിക പാദത്തില്‍ 2083 കോടി രൂപ ലാഭം ബി പി സി എല്‍ കൈവരിച്ചിരുന്നു. ഇത്തരത്തില്‍ സര്‍ക്കാറിന് വലിയ മുതല്‍കൂട്ടായ സ്ഥാപനമാണ് വിറ്റു തുലക്കുന്നത്. കഴിഞ്ഞ നവംബറിലായിരുന്നു കേന്ദ്രമന്ത്രിസഭ യോഗം ബി പി സി എല്ലിന്റെ സര്‍ക്കാര്‍ ഓഹരികള്‍ വില്‍ക്കാന്‍ തീരുമാനിച്ചത്. ജീവനക്കാര്‍ കടുത്ത എതിര്‍പ്പ് തുടരുന്നുണ്ടെങ്കിലും താത്പര്യപത്രം ക്ഷണിച്ച സര്‍ക്കാര്‍ ഇതെല്ലാം അവഗണിച്ചിരിക്കുകയാണ്.

 

 

Latest