Connect with us

National

മാധ്യമവിലക്കില്‍ പ്രധാനമന്ത്രി ആശങ്കയറിയിച്ചു; തെറ്റ് സംഭവിച്ചെങ്കില്‍ തിരുത്തും: കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍

Published

|

Last Updated

ന്യൂഡല്‍ഹി | എഷ്യാനെറ്റ് ന്യൂസിനും മീഡിയ വണ്ണിനും വിലക്ക് ഏര്‍പ്പെടുത്തിയ നടപടിയില്‍ പ്രതികരണവുമായി കേന്ദ്ര വാര്‍ത്താവിനിമ വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കര്‍.

മാധ്യമവിലക്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശങ്കയറിയിച്ചെന്നും മാധ്യമവിലക്കിനെ കുറിച്ച് അന്വേഷിച്ച് തുടര്‍നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കില്‍ തിരുത്തുമെന്നും പൂനെയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.മാധ്യമസ്വാതന്ത്ര്യത്തെ പിന്തുണക്കുന്നവരാണ് മോദി സര്‍ക്കാര്‍. വിലക്കേര്‍പ്പെടുത്തിയ വിഷയം അന്വേഷിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

മാര്‍ച്ച് ആറിനാണ് വാര്‍ത്താ ചാനലുകളായ എഷ്യാനെറ്റിനും മീഡിയ വണ്ണിനും 48 മണിക്കൂര്‍ നേരത്തേക്ക് സംപ്രേക്ഷണത്തിന് വിലക്ക് ഏര്‍പ്പെടുത്തി മിനിസ്ട്രി ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിംഗ് ഉത്തരവിറക്കിയത്. രാത്രി 7.30 മുതലായിരുന്നു വിലക്ക്. എന്നാല്‍ 48 മണിക്കൂര്‍ ഏര്‍പ്പെടുത്തിയ വിലക്ക് 7ാം തിയതി രാവിലെയോടെ പിന്‍വലിച്ചു.

ഡല്‍ഹി സംഘര്‍ഷവമുായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ നല്‍കിയതിനെ തുടര്‍ന്നാണ് ചാനലുകളെ വിലക്കിയതെന്നാണ് മിനിസ്ട്രി ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിംഗ് നല്‍കിയ നോട്ടീസില്‍ ചൂണ്ടിക്കാട്ടിയത്.

---- facebook comment plugin here -----

Latest