Kerala
പക്ഷിപ്പനി: കോഴിക്കോട് 13,000ത്തോളം കോഴികളെ കൊന്ന് കത്തിക്കും
കോഴിക്കോട് | പക്ഷിപ്പനി സ്ഥിരീകരിച്ച കോഴിക്കോട്ടെ രണ്ട് ഫാമുകളിലെ വളര്‍ത്തുപക്ഷികളെ കൊന്ന് കത്തിച്ചു കളയാന്‍ തീരുമാനം. ഫാമുകളില്‍ നിന്ന് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പക്ഷികളെയും കൊന്നുകളയാനും തീരുമാനിച്ചിട്ടുണ്ട്. കോഴിക്കോട് വേങ്ങേരിയിലേയും കൊടിയത്തൂരിലേയും കോഴി ഫാമുകളിലാണ് ഇപ്പോള്‍ പക്ഷിപ്പനി സ്ഥിരീകരിച്ചത്. അതേ സമയം ഇതുവരെ
രോഗം മനുഷ്യരിലേക്ക് പടര്‍ന്നിട്ടില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
കൊടിയത്തൂരില്‍ 6193 കോഴികളെയും കോഴിക്കോട് കോര്‍പ്പറേഷനില്‍ 3524 കോഴികളേയും ചാത്തമംഗലം പഞ്ചായത്തില്‍ 3214 കോഴികളെയും നശിപ്പിക്കാനാണ് തീരുമാനം. രോഗം ബാധിച്ചതിന് 10 കിലോമീറ്റര്‍ ചുറ്റളവില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതായും ആശങ്ക വേണ്ടെന്നും മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ രാജു അറിയിച്ചു
---- facebook comment plugin here -----




