Connect with us

Covid19

അബൂദബിയില്‍ മൂന്ന് മാസം ആരോഗ്യ പരിപാടികള്‍ക്ക് വിലക്ക്

Published

|

Last Updated

അബൂദബി | കൊറോണ വൈറസിന്റെ വ്യാപനം നിയന്ത്രിക്കാനുള്ള നടപടികളുടെ ഭാഗമായി അടുത്ത മൂന്ന് മാസത്തേക്ക് ആരോഗ്യ പരിപാടികളോ പൊതുജനങ്ങള്‍ ഒത്തുകൂടുന്ന പരിപാടികളോ പ്രവര്‍ത്തനങ്ങളോ അനുവദിക്കില്ലെന്ന് അബൂദബി ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളില്‍ ആസൂത്രണം ചെയ്തതോ അല്ലാത്തതോ ആയ എല്ലാ പരിപാടികളും പ്രവര്‍ത്തനങ്ങളും റദ്ദാക്കാന്‍ എല്ലാ ആരോഗ്യ സ്ഥാപനങ്ങളോടും വകുപ്പ് അഭ്യര്‍ഥിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും മിഡില്‍ ഈസ്റ്റിലും കൊറോണ കേസുകളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലാണ് തീരുമാനമെടുത്തതെന്ന് സര്‍ക്കുലറില്‍ പറയുന്നു.

Latest