Connect with us

Covid19

കൊറോണ: വിദേശ യാത്ര ഒഴിവാക്കണമെന്ന് യു എ ഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം

Published

|

Last Updated

അബൂദബി | ഒന്നിലധികം രാജ്യങ്ങളില്‍ കോവിഡ് -19 വ്യാപിച്ചതിനാല്‍ വിദേശയാത്ര ഒഴിവാക്കണമെന്ന് യു എ ഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം മോഹാപ്പ് ആവശ്യപ്പെട്ടു. വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്തവര്‍ യു എ ഇയിലേക്ക് മടങ്ങിയെത്തുമ്പോള്‍ പ്രതിരോധ നടപടികള്‍ക്ക് വിധേയരാകേണ്ടി വരുമെന്ന് മൊഹാപ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

യോഗ്യതയുള്ള അധികാരികളുടെ വിവേചനാധികാരത്തില്‍ വിമാനത്താവളത്തില്‍ മെഡിക്കല്‍ പരിശോധന കൂടാതെ 14 ദിവസത്തെ നിരീക്ഷണത്തിന് വിധേയമാക്കും. പോസിറ്റീവ് ആണെന്ന് കണ്ടെത്തുന്നവരെ ചികിത്സക്കായി ഒരു നിശ്ചിത ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റും. അവരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും മറ്റുള്ളവരുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുന്നതിനുമാണിത്. അന്താരാഷ്ട്ര ആരോഗ്യ മാനദണ്ഡങ്ങള്‍ക്കനുസൃതമായ മുന്‍കരുതലുകളും നടപടികളും യു എ ഇ പാലിക്കുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു.