Connect with us

National

കാപാലികര്‍ അഗ്നിക്കിരയാക്കിയ ഫാത്തിമ മസ്ജിദില്‍ ജുമുഅ പുനരാരംഭിച്ചു; സമാധാന സന്ദേശവുമായി എസ് എസ് എഫ്

Published

|

Last Updated

ന്യൂഡല്‍ഹി | മുസ്ലിം വിരുദ്ധ ആക്രമണത്തില്‍ ഹിന്ദുത്വ ഭീകരര്‍ അഗ്നിക്കിരയാക്കിയ ഖജൂരി ഖാസിലെ ഫാത്തിമ മസ്ജിദില്‍ ജുമുഅ പുനഃരാരംഭിച്ചു. എസ് എസ് എഫ് ദേശീയ ഉപാധ്യക്ഷന്‍ സുഹൈറുദ്ധീന്‍ നൂറാനി ജുമുഅക്ക് നേതൃത്വം നല്‍കി. രാജ്യത്തെ അഖണ്ഡതക്ക് കളങ്കം വരുത്തിയവര്‍ പൗരന്മാരെ തമ്മിലടിപ്പിക്കുകയാണെന്നും പ്രതിസന്ധി ഘട്ടങ്ങളില്‍ സംയമനവും സമാധാനവും കൈമുതലാക്കണമെന്നും സാഹോദര്യവും സഹവര്‍ത്തിത്വവും പുന:സ്ഥാപിച്ച് രാജ്യ നന്മക്കായി ഒരുമിച്ച് മുന്നേറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജുമുഅക്ക് ശേഷം ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ ഖജൂരി ഖാസില്‍ ഫെബ്രുവരി ഇരുപത്തിയഞ്ചിനാണ് സംഘ് ഭീകരര്‍ അഴിഞ്ഞാടിയത്. പള്ളിയുടെ ഡോര്‍ തകര്‍ത്ത് അകത്ത് കയറിയ കലാപകാരികള്‍ ഗ്യാസ് സിലിണ്ടറുകളും വാഹനങ്ങളും പള്ളിക്കകത്ത് കൊണ്ടു വന്ന് അഗ്‌നിക്കിരയാക്കി. മുസ്ലിം ഉടമസ്ഥതതയിലുള്ള നൂറില്‍പരം വീടുകളും നൂറോളം വാഹനങ്ങളുമാണ് പ്രദേശത്ത് ചാമ്പലാക്കിയത്.

വീടുകളില്‍ കയറി മുഴുവന്‍ സമ്പത്തും കൊള്ളയടിച്ച ശേഷമാണ് അക്രമികള്‍ സ്‌ഫോടനം നടത്തിയത്. മേല്‍ക്കൂരയടക്കം നിലംപൊത്തിയ അവസ്ഥയിലാണ് പല വീടുകളും. നേരത്തെ എസ് എസ് എഫ് ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള വസ്തുതാന്വേഷണ സംഘം പ്രദേശം സന്ദര്‍ശിച്ച് കാര്യങ്ങള്‍ വിലയിരുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രദേശത്തെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് കേരള മുസ്‌ലിം ജമാഅത്തിന്റെയും മര്‍ക്കസിന്റെയും സഹകരണത്തോടെ എസ് എസ് എഫ് നേതൃത്വം നല്‍കുമെന്ന് ദേശീയ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.

Latest