Connect with us

Covid19

കൊറോണ; കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പഞ്ചിംഗ് ഒഴിവാക്കി ഉത്തരവ്

Published

|

Last Updated

ന്യൂഡല്‍ഹി | കൊറോണ വൈറസ് (കോവിഡ് 19) പടരുന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഈ മാസം പഞ്ചിംഗ് നിര്‍ബന്ധമാക്കില്ല. കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറിയുടെതാണ് ഉത്തരവ്. അസുഖ ബാധിതര്‍ സ്പര്‍ശിച്ചിടത്ത് തൊട്ടാല്‍ പോലും രോഗം പകരുമെന്നതിനാലാണ് പഞ്ചിംഗ് താത്ക്കാലികമായി പിന്‍വലിക്കുന്നതെന്ന് ഉത്തരവില്‍ വിശദമാക്കിയിട്ടുണ്ട്. നിരവധി പേര്‍ ദിവസവും ബയോമെട്രിക് രീതി ഉപയോഗിച്ച് വിരലടയാളം പതിപ്പിക്കുന്ന പഞ്ചിംഗ് മെഷീനും സുരക്ഷിതമല്ലെന്നാണ് വിദഗ്ധരുടെ കണ്ടെത്തല്‍.

അതേസമയം, വിരലടയാളം പതിപ്പിക്കുന്ന പഞ്ചിംഗിന് പകരം ആധാര്‍ അടിസ്ഥാനമാക്കിയുള്ള ബയോമെട്രിക് പഞ്ചിംഗ് സംവിധാനം ഉപയോഗിക്കണമെന്നും ഉത്തരവില്‍ നിര്‍ദേശിക്കുന്നു. പഞ്ചിംഗ് ഇല്ലെങ്കിലും മുമ്പത്തെതു പോലെ എല്ലാ ഉദ്യോഗസ്ഥരും അറ്റന്‍ഡന്‍സ് രജിസ്റ്ററില്‍ ഒപ്പുവക്കണമെന്നും ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇന്ത്യയില്‍ കൊറോണ കേസുകള്‍ കുറവാണെങ്കിലും പെട്ടെന്ന് പടരാനുള്ള സാധ്യത കണക്കിലെടുത്ത് പരമാവധി പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

Latest