Connect with us

National

നിര്‍ഭയ: പുതിയ ദയാഹരജി നല്‍കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ വീണ്ടും സുപ്രീം കോടതിയില്‍

Published

|

Last Updated

ന്യൂഡല്‍ഹി | നിര്‍ഭയ കേസില്‍ പുതിയ മരണവാറണ്ട് പുറപ്പെടുവിച്ചതിന് പിന്നാലെ പ്രതികള്‍ വീണ്ടും സുപ്രീം കോടതിയിലേക്ക്. കേസില്‍ പുതിയ തിരുത്തല്‍ ഹര്‍ജിയും ദയാഹരജിയും നല്‍കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി മുകേഷ് സിംഗ് ഹരജി നല്‍കി.

നേരത്തെ, തന്റെ സമ്മതം കൂടാതെയാണ് അഭിഭാഷകയായ ബൃന്ദ ഗ്രോവര്‍ ദയാഹരജിയും തിരുത്തല്‍ ഹരജിയും സമര്‍പ്പിച്ചത്. അതിനാല്‍ പുതിയ ഹരജി നല്‍കാന്‍ അനുമതി നല്‍കണമെന്നാണ് മുകേഷിന്റെ ആവശ്യം. അഭിഭാഷകനായ മനോഹര്‍ലാല്‍ ശര്‍മ മുഖേനെയാണ് മുകേഷ് ഹരജി നല്‍കിയത്.

ബൃന്ദ ഗ്രോവറിനെതിരെ സി.ബി.ഐ. അന്വേഷണം നടത്തണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നുണ്ട്. ഹോളി അവധി കഴിഞ്ഞ് കോടതി തുറക്കുമ്പോള്‍ ഹരജി പരിഗണിക്കും.

കേസിലെ നാലുപ്രതികളുടെയും വധശിക്ഷ മാര്‍ച്ച് 20ന് നടപ്പാക്കണമെന്ന് ഡല്‍ഹി പാട്യാല ഹൗസ് കോടതി കഴിഞ്ഞ ദിവസം മരണ വാറന്റ് പുറപ്പെടുവിച്ചിരുന്നു.

---- facebook comment plugin here -----

Latest