Connect with us

Covid19

ഒരാള്‍ക്ക്കൂടി രോഗബാധ; രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം 31 ആയി

Published

|

Last Updated

ന്യൂഡല്‍ഹി  |രാജ്യത്ത് ഇന്ന് ഒരാള്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ കൊറോണ ബാധിതരുടെ എണ്ണം 31 ആയി. ഡല്‍ഹി ഉത്തം നഗര്‍ സ്വദേശിക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

ഇയാള്‍ നേരത്തെ തായ്‌ലന്‍ഡും മലേഷ്യയും സന്ദര്‍ശിച്ചിരുന്നതായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ പൊതുപരിപാടികള്‍ ഒഴിവാക്കുകയോ നീട്ടി വയ്ക്കുകയോ ചെയ്യണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു.