Connect with us

National

പാക്കിസ്ഥാനെതിരെ ഇന്ത്യ ടാങ്ക് വേധ മിസൈല്‍ പരീക്ഷിച്ചതായി റിപ്പോര്‍ട്ട്

Published

|

Last Updated

ന്യൂഡല്‍ഹി |  അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക്കിസ്ഥാന്‍ നടത്തുന്ന നുഴഞ്ഞ്കയറ്റം തടയുന്നതിന് ഇന്ത്യ ടാങ്ക് വേധ മിസൈല്‍ പരീക്ഷിച്ചതായി റിപ്പോര്‍ട്ട്. കശ്മീരിലെ കുപ്‌വാര സെക്ടറിന് എതിര്‍വശത്തുള്ള പാക് സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയാണ് ഇന്ത്യ ആക്രമണം നടത്തിയത്. കഴിഞ്ഞ ഫെബ്രുവരി രണ്ടാം വാരത്തിലായിരുന്നു ഇന്ത്യന്‍ ആക്രമണമെന്ന് വാര്‍ത്താ ഏജന്‍സിയായ പി ടി ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങള്‍ പാക്കിസ്ഥാന്‍ തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യ ഷെല്ലാക്രമണം നടത്തിയതായും റിപ്പോര്‍ട്ടിലുണ്ട്.