Connect with us

Covid19

കൊറോണ: ഇന്ത്യ പരിഭ്രാന്തിയിലാകേണ്ട സാഹചര്യമില്ലെന്ന് ലോകാരോഗ്യ സംഘടന

Published

|

Last Updated

ന്യൂഡല്‍ഹി | കൊറോണ വൈറസ് വിഷയത്തില്‍ ഇന്ത്യ പരിഭ്രാന്തിയിലാകേണ്ട സാഹചര്യമില്ലെന്ന് ലോകാരോഗ്യ സംഘടന. രാജ്യത്തിന് പുറത്ത് യാത്ര ചെയ്ത് മടങ്ങിയെത്തിയവരിലാണ് കൊറോണ കണ്ടെത്തിയിട്ടുള്ളത് എന്നതും ഇന്ത്യയില്‍ തന്നെയുണ്ടായിരുന്നവര്‍ക്കാര്‍ക്കും ഇതുവരെ രോഗം ബാധിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നതും കണക്കിലെടുത്താണ് വിലയിരുത്തല്‍. സംഘടനയുടെ വടക്കു കിഴക്കന്‍ ഏഷ്യാ അടിയന്തരാവസ്ഥ വിഭാഗം ഡയറക്ടര്‍ ഡോ. റോഡ്രികോ എച്ച് ഓഫ്‌റിനാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇടക്കിടെ കൈകള്‍ കഴുകുന്നതും തുമ്മുകയും ചുമക്കുകയും മറ്റും ചെയ്യുമ്പോള്‍ മുഖം മൂടുന്നതും ഉടന്‍ ചികിത്സ തേടുന്നതുമാണ് ഇന്ത്യക്കാര്‍ നിലവില്‍ ശ്രദ്ധിക്കേണ്ടതെന്ന് റോഡ്രികോ പറഞ്ഞു. ചെറുപ്പക്കാര്‍ക്കും പ്രായമായവര്‍ക്കുമാണ് കൊറോണ വൈറസ് പടരാന്‍ സാധ്യത കൂടുതലുള്ളതെന്നതിനാല്‍ ഈ പ്രായക്കാര്‍ അതീവ ജാഗ്രത പുലര്‍ത്തണം. വൈറസിന്റെ ഉറവിടം സംബന്ധിച്ച് കൃത്യമായ നിഗമനത്തിലെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. പുതിയ രീതിയിലുള്ള വൈറസ് ആയതിനാല്‍ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണ്. കാലാവസ്ഥയിലെ മാറ്റങ്ങള്‍ ഏത് തരത്തിലാണ് വൈറസ് പടരുന്നതിനെ സ്വാധീനിക്കുന്നതെന്നും പഠിച്ചുവരികയാണ്. ആഗോള തലത്തിലുള്ള വിദഗ്ധരുമായി വൈറസിനെക്കുറിച്ചുള്ള വിവരങ്ങള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്.

Latest