Connect with us

Kerala

പത്തനംതിട്ടയിലെ നെടുമണ്ണില്‍ നിന്ന് കാണാതായ കുട്ടിയെ മാവേലിക്കരയില്‍ കണ്ടെത്തി

Published

|

Last Updated

പെരുനാട് | പത്തനംതിട്ടയില്‍ പെരുനാടിലെ നെടുമണ്ണില്‍ നിന്ന് കാണാതായ 11 വയസ്സുകാരനെ മാവേലിക്കരയില്‍ കണ്ടെത്തി. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ നിരീക്ഷിച്ചാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടി പോകുമ്പോള്‍ അമ്മാവന്റെ മൊബൈല്‍ ഫോണ്‍ എടുത്തിരുന്നതാണ് പോലീസിന് സഹായകമായത്. വീട്ടില്‍ നിന്നിറങ്ങുന്നതിന്റെ തലേദിവസം വൈകിട്ട് അമ്മാവനൊപ്പമായിരുന്നു കുട്ടി ഉറങ്ങാന്‍ കിടന്നിരുന്നത്.

വീട്ടില്‍ നിന്ന് ഇറങ്ങി നടക്കുന്നതിനിടെ, വഴിയില്‍ കണ്ട ഒരു ഇരുചക്രവാഹനത്തില്‍ കയറി കുട്ടി ബസ് ലഭിക്കുന്നിടം വരെ പോവുകയും അവിടെ നിന്ന് സ്വകാര്യ ബസില്‍ പത്തനംതിട്ടയിലേക്ക് യാത്ര ചെയ്യുകയും ചെയ്തതായി പോലീസ് പറയുന്നു. പത്തനംതിട്ടയില്‍ നിന്നാണ് മാവേലിക്കരയിലേക്ക് എത്തിയത്.

Latest