Connect with us

Covid19

കൊറോണ മനുഷ്യരില്‍ നിന്ന് മൃഗങ്ങളിലേക്ക്; ഹോങ്കോംഗില്‍ വളര്‍ത്തുനായക്ക് രോഗം സ്ഥിരീകരിച്ചു

Published

|

Last Updated

പ്രതീകാത്മക ചിത്രം

ഹോങ്കോംഗ് | ആഗോള വ്യാപകമായി ഭീതി പരത്തുകയും ആയിരക്കണക്കിന് ആളുകളുടെ മരണത്തിനിടയാക്കുകയും ചെയ്ത കൊറോണ വൈറസ് മനുഷ്യരില്‍ നിന്ന് മൃഗങ്ങളിലേക്ക് പടരുന്നതായി റിപ്പോര്‍ട്ട്. ഹോങ്കോംഗില്‍ കൊറോണ ബാധിച്ചയാളുടെ വളര്‍ത്തുനായയിലാണ് രോഗം കണ്ടെത്തിയത്. കൊറോണ വൈറസ് ഭീതി പരത്തിയതിന് ശേഷം ആദ്യമായാണ് മൃഗങ്ങളില്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

വളര്‍ത്തു നായയുടെ മൂക്കിലെയും വായയിലെയും സ്രവങ്ങള്‍ പരിശോധിച്ചതിലാണ് രോഗം സ്ഥിരീകരിച്ചത്. ഇത് താഴ്ന്ന നിലയിലുള്ള അണുബാധയെയാണ് സൂചിപ്പിക്കുന്നതെന്ന് ഹോങ്കോംഗിലെ കാര്‍ഷിക, മത്സ്യബന്ധന വകുപ്പ് പ്രസ്താവനയില്‍ പറഞ്ഞു.