റിയൽമിയും റെഡ്മിയും പ്രൊഡക്ട് ലോഞ്ചിംഗ് ഇവന്റ് റദ്ദാക്കി

Posted on: March 5, 2020 10:00 am | Last updated: March 5, 2020 at 10:00 am


ന്യൂഡൽഹി/ബീജിംഗ് | കൊറോണവൈറസ് ബാധ മൊബൈൽ വിപണിയെ മോശമായി ബാധിക്കുന്നു. ചൈനീസ് കന്പനികളായ റിയൽമിയും റെഡ്മിയും പ്രൊഡക്ട് ലോഞ്ചിംഗ് പരിപാടികൾ നിർത്തിവെച്ചു. മാർച്ച് അഞ്ചിന് ന്യൂഡൽഹിയിൽ ഇന്ദിര ഗാന്ധി സ്റ്റേഡിയത്തിൽ നടക്കാനിരുന്ന റിയൽമി 6 സീരിസിന്റെ അവതരണ പരിപാടിയാണ് കമ്പനി റദ്ദാക്കിയത്.

ALSO READ  ഗൂഗ്ള്‍ മീറ്റിന്റെ സൗജന്യ ഉപയോഗം 60 മിനുട്ടാക്കി ചുരുക്കുന്നു

ട്വിറ്ററിലൂടെയാണ് റിയൽമി സി ഇ ഒ മാധവ് സേത്ത് ഇക്കാര്യം അറിയിച്ചത്. ഫോണിന്റെ ലോഞ്ചുമായി മുന്നോട്ട് പോകുമെന്നും ഓൺലൈൻ സ്ട്രീമിംഗ് നടക്കുമെന്നും സേത്ത് അറിയിച്ചു. 12ന് നടക്കാനിരുന്ന റെഡ്മി നോട്ട് 9 സീരിസിന്റെ ലോഞ്ച് ആണ് ഷവോമി റദ്ദാക്കിയത്.