Connect with us

National

എന്‍ ആര്‍ ഐ നിക്ഷേപ ചട്ടത്തില്‍ ഭേദഗതി; എയര്‍ ഇന്ത്യ ഓഹരികള്‍ വിദേശ ഇന്ത്യക്കാര്‍ക്കും സ്വന്തമാക്കാം

Published

|

Last Updated

ന്യൂഡല്‍ഹി | വിദേശ ഇന്ത്യക്കാര്‍ക്ക് എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വാങ്ങുന്നതിന് സിവില്‍ വ്യോമയാന മന്ത്രാലയം നിക്ഷേപ (എഫ് ഡി ഐ) ചട്ടത്തില്‍ ഭേദഗതി വരുത്തി. നിലവില്‍ എയര്‍ ഇന്ത്യയിലെ എഫ് ഡി ഐ 49 ശതമാനത്തില്‍ നിന്ന് 100 ശതമാനമാക്കി വര്‍ധിപ്പിച്ച ഭേദഗതിക്കാണ് ബുധനാഴ്ച കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയത്. ദേശീയ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ സ്വകാര്യവതക്കരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഭേദഗതി നിലവില്‍ വന്നതോടെ എയര്‍ ഇന്ത്യയുടെ 100 ശതമാനം ഓഹരി സ്വന്തമാക്കാന്‍ കഴിയും.

എക്‌സ്പ്രഷന്‍ ഓഫ് ഇന്ററസ്റ്റ് (ഇ ഒ ഐ) സമര്‍പ്പിക്കാന്‍ മാര്‍ച്ച് 17 വരെ ആണ് വിമാനക്കമ്പനിക്ക് സാവകാശം നല്‍കിയത്. നേരത്തെ 74 ശതമാനം ഓഹരികള്‍ വില്‍ക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനാല്‍ 100 ശതമാനം ഓഹരികളും വില്‍ക്കാനാണ് ഇത്തവണ നീക്കം. കടക്കെണിയിലായ എയര്‍ ഇന്ത്യയെ സ്വകാര്യവത്ക്കരിക്കാന്‍ ആഗോള ടെന്‍ഡറുകള്‍ ക്ഷണിച്ച സമയത്താണ് എഫ് ഡി ഐ ചട്ടം ദ്രുതഗതിയില്‍ ഭേദഗതി ചെയ്തത്. ഇന്ത്യ എക്‌സ്പ്രസിന്റെ 100 ശതമാനം ഓഹരിയും ഗ്രൗണ്ട് ഹാന്‍ഡിലിംഗ് സംയുക്ത സംരംഭമായ എ-സാറ്റ്‌സിന്റെ 50 ശതമാനം ഓഹരിയും പുതിയ ഓഹരി വിറ്റഴിക്കല്‍ പദ്ധതിക്ക് കീഴില്‍ വരും.