Connect with us

Gulf

അപേക്ഷ ലഭിച്ച് ഒരു മണിക്കൂറിനുള്ളില്‍ പാസ്‌പോര്‍ട്ട് നല്‍കുമെന്ന് ഇന്ത്യന്‍ എംബസി

Published

|

Last Updated

അബൂദബി | അപേക്ഷ ലഭിച്ചാല്‍ ഒരു മണിക്കൂറിനുള്ളില്‍ പാസ്‌പോര്‍ട്ട് നല്‍കുമെന്ന് അബൂദബി ഇന്ത്യന്‍ സ്ഥാനപതി കാര്യാലയം. അടിയന്തര ഘട്ടങ്ങളില്‍ യാത്ര ചെയ്യേണ്ടവര്‍ക്കാണ് ആവശ്യമായ രേഖകള്‍ പരിശോധിച്ച് ഒരു മണിക്കൂറിനുള്ളില്‍ പാസ്‌പോര്‍ട്ട് നല്‍കുക. മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി സാധാരണ പാസ്പോര്‍ട്ടിന് അപേക്ഷിക്കുന്നവര്‍ക്ക് ഒരു ദിവസത്തിനുള്ളില്‍ തന്നെ പാസ്‌പോര്‍ട്ട് നല്‍കുന്നുണ്ടെന്ന് സ്ഥാനപതി കാര്യാലയം കോണ്‍സുലര്‍ എം രാജമുരുകന്‍ അറിയിച്ചു. എന്നാല്‍ പോലീസ് കേസുകള്‍ ഉള്‍പ്പടെയുള്ള നിയമ പ്രശ്നങ്ങളില്‍ ഉള്‍പ്പെട്ടവര്‍ക്ക് പാസ്‌പോര്‍ട്ട് ലഭിക്കില്ല. അവര്‍ക്ക് പോലീസ് പരിശോധന പൂര്‍ത്തിയായാല്‍ മാത്രമേ പാസ്‌പോര്‍ട്ട് നല്‍കുകയുള്ളൂ.

പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ട് യാത്ര ചെയ്യാന്‍ ബുദ്ധിമുട്ടുന്നവര്‍ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയവുമായി ബന്ധപ്പെടണം. പാസ്‌പോര്‍ട്ട് വേഗത്തില്‍ ലഭ്യമാക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്ഥാനപതി കാര്യാലയത്തില്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും രാജമുരുകന്‍ പറഞ്ഞു.