Connect with us

Ongoing News

സുനില്‍ ജോഷി ബി സി സി ഐ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍

Published

|

Last Updated

ന്യൂഡല്‍ഹി | ബി സി സി ഐയുടെ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി മുന്‍ സ്പിന്നര്‍ സുനില്‍ ജോഷി നിയമിതനായി. മുന്‍ പേസര്‍ ഹര്‍വിന്ദര്‍ സിംഗിനെ അഞ്ചംഗ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മദന്‍ലാല്‍, ആര്‍ പി സിംഗ്, സുലക്ഷണ നായിക് എന്നിവരുടെ ക്രിക്കറ്റ് അഡൈ്വസറി കമ്മിറ്റി (സി എ സി)യാണ് ഇരുവരെയും തിരഞ്ഞെടുത്തത്. പാനലിന്റെ പ്രകടനം ഒരു വര്‍ഷത്തിനു ശേഷം വിലയിരുത്തുമെന്നും ആവശ്യമായ നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുമെന്നും ബി സി സി ഐ പ്രസ്താവനയില്‍ വ്യക്തമാക്കി.

ദക്ഷിണ മേഖലയെ പ്രതിനിധീകരിക്കുന്ന എം എസ് കെ പ്രസാദിന് പകരമാണ് സുനില്‍ ജോഷിയെ നിയമിച്ചത്. ഗഗന്‍ ഖോദക്ക് പകരമാണ് മധ്യ മേഖലയില്‍ നിന്നുള്ള ഹര്‍വിന്ദറിന്റെ നിയമനം.

Latest