Connect with us

Kerala

പെണ്‍കുട്ടിയുടെ മോര്‍ഫ് ചെയ്ത അശ്ലീല ചിത്രം പ്രചരിപ്പിച്ചു; കെ എസ് യു സംസ്ഥാന സെക്രട്ടറിയടക്കം മൂന്ന് നേതാക്കള്‍ക്കെതിരെ കേസ്

Published

|

Last Updated

തൊടുപുഴ | മോര്‍ഫ് ചെയ്ത അശ്ലീല ചിത്രം പ്രചരിപ്പിച്ചെന്ന പരാതിയില്‍ കെഎസ്‌യു സംസ്ഥാന സെക്രട്ടറിയടക്കം മൂന്ന് നേതാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു. കെഎസ്‌യു പ്രവര്‍ത്തകയായ പെണ്‍കുട്ടി നല്‍കിയ പരാതിയിലാണ് തൊടുപുഴ മുട്ടം പോലീസ് കേസെടുത്തത്.

കെഎസ്‌യു സംസ്ഥാന ജനറല്‍ സെക്രട്ടറി ബാഹുല്‍ കൃഷ്ണ, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സെയ്ദ് അലി, ജില്ലാ സെക്രട്ടറി സജ്‌ന എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. പെണ്‍കുട്ടിയുടെ സുഹൃത്ത് മോര്‍ഫ് ചെയ്ത ചിത്രം കണ്ടുവെന്നാണ് പരാതിയില്‍ പറയുന്നത്. എന്നാല്‍ പരാതിയില്‍ ആരോപിക്കുന്ന മോര്‍ഫ് ചെയ്ത ചിത്രമോ വീഡിയോയോ ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.

Latest