Connect with us

National

മുഖ്യമന്ത്രിയുടെയും ഗവര്‍ണറുടെയും പൗരത്വം തെളിയിക്കാന്‍ രേഖയുണ്ടോ? കൈമലര്‍ത്തി ഹരിയാണ സര്‍ക്കാര്‍

Published

|

Last Updated

ന്യൂഡല്‍ഹി | ഹരിയാനയില്‍ ഭരണ തലത്തിലെ പ്രമുഖരുടെ പൗരത്വം തെളിയിക്കാനുള്ള രേഖകള്‍ സര്‍ക്കാറിന്റെ കൈവശമില്ല. മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍, ഗവര്‍ണര്‍ സത്യദേവ് നാരായണണ്‍ ആര്യ, കാബിനറ്റ് മന്ത്രിമാര്‍ തുടങ്ങിയവര്‍ക്കൊന്നും പൗരത്വ രേഖയില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി. പാനിപ്പത്ത് സ്വദേശിയായ പി പി കപൂര്‍ എന്ന സാമൂഹിക പ്രവര്‍ത്തകന്‍ വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷക്കുള്ള മറുപടിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ദേശീയ മാധ്യമമാണ് ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചത്.

തങ്ങളുടെ കൈവശമുള്ള രേഖകളില്‍ ബന്ധപ്പെട്ട വിവരങ്ങള്‍ ഇല്ലെന്നാണ് കപൂറിന് സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പൂനം റാട്ടി മറുപടി നല്‍കിയത്. ചിലപ്പോള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ കൈവശം രേഖകള്‍ ഉണ്ടായേക്കാമെന്നും ഓഫീസര്‍ പറഞ്ഞു.ദേശീയ പൗരത്വ രജിസ്റ്റര്‍ (സി എ എ) സംസ്ഥാനത്ത് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഖട്ടര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.