Connect with us

Ongoing News

നിലയുറപ്പിക്കാനാകാതെ ഇന്ത്യ; രണ്ടാമിന്നിംഗ്‌സില്‍ 90/6

Published

|

Last Updated

ക്രൈസ്റ്റ് ചര്‍ച്ച് | ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഇന്നിംഗ്‌സ് ബാറ്റിംഗില്‍ നിലയുറപ്പിക്കാനാകാതെ ഇന്ത്യ. ആതിഥേയരെ 235ന് പുറത്താക്കി ഏഴ് റണ്‍സ് ലീഡുമായി രണ്ടാം ഇന്നിംഗ്സ് തുടങ്ങിയ ഇന്ത്യ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ 90 റണ്‍സെടുക്കുമ്പോഴേക്കും ആറ് വിക്കറ്റുകള്‍ ബലികഴിച്ച് പതറുകയാണ്. അഞ്ച് റണ്‍സെടുത്തു നില്‍ക്കുന്ന ഹനുമ വിഹാരിയും ഒരു റണ്ണെടുത്ത ഋഷഭ് പന്തുമാണ് ക്രീസില്‍.

ഒമ്പതോവറില്‍ 12 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റെടുത്ത ട്രെന്‍ഡ് ബോള്‍ട്ടാണ് ഇന്ത്യക്ക് സാരമായ പ്രഹരമേല്‍പ്പിച്ചത്. ടിം സൗത്തി, ഗ്രാന്‍ഹോം, വാഗ്നറും ഓരോ വിക്കറ്റെടുത്തു. പൃഥ്വി ഷാ (14), മായങ്ക് അഗര്‍വാള്‍ (3), വിരാട് കോലി (14), അജിങ്ക്യ രഹാനെ (9), ചേതേശ്വര്‍ പൂജാര (24), ഉമേഷ് യാദവ് (1) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.

നേരത്തെ, നാല് വിക്കറ്റ് കൊയ്ത മുഹമ്മദ് ഷമിയും മൂന്നു വിക്കറ്റെടുത്ത ജസ്പ്രീത് ബുംറയുമാണ് കീവീസ് ബാറ്റിംഗ് നിരയെ തകര്‍ത്തത്. രവീന്ദ്ര ജഡേജ രണ്ടും ഉമേഷ് യാദവ് ഒരു വിക്കറ്റും നേടി കീവീസിനെ 235ല്‍ ഒതുക്കി. വിക്കറ്റ് നഷ്ടപ്പെടുത്താതെ 63 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് പുനരാരംഭിച്ച ന്യൂസീലന്‍ഡിന് 172 റണ്‍സ് ചേര്‍ക്കുന്നതിനിടയിലാണ് മുഴുവന്‍ വിക്കറ്റുകളും നഷ്ടമായത്. 122 പന്തില്‍ 52 റണ്‍സെടുത്ത ഓപ്പണര്‍ ടോം ലാഥത്തിനാണ് ഒന്നാം ഇന്നിംഗ്സില്‍ കീവിസിന്റെ ടോപ് സ്‌കോറര്‍. കെയ്ല്‍ ജാമിസണ്‍ 63 ല്‍ 49 റണ്‍സ് നേടി. 242 റണ്‍സാണ് ഇന്ത്യയുടെ ആദ്യ ഇന്നിംഗ്സ് സ്‌കോര്‍. നേരത്തെ, ടോസ് നേടിയ ന്യൂസിലന്‍ഡ് ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു.