Connect with us

Eranakulam

"കേളി"യുടെ കൈത്താങ്ങ്:  വള്ളുവള്ളി സ്‌കൂളിന് ലാപ്ടോപ്പും ധനസഹായവും കൈമാറി

Published

|

Last Updated

എറണാകുളം | പൊതുവിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി കേളി കലാസാംസ്കാരിക വേദി എറണാകുളം കോട്ടുവള്ളിയിലെ വള്ളുവള്ളി ഗവൺമെന്റ് യു.പി.സ്‌കൂളിന്  ലാപ്ടോപ്പും ധനസഹായവും നൽകി.

വള്ളുവള്ളി ഗവൺമെന്റ് യു.പി.സ്‌കൂൾ അങ്കണത്തിൽ കോട്ടുവള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ശാന്തയുടെ അധ്യക്ഷതയിൽ   സി പി എംer ഏറണാകുളം ജിലാക്കമ്മിറ്റിയംഗം എം ബി സ്യമന്തഭദ്രൻ ഉദ്‌ഘാടനം ചെയ്തു. കേളി അംഗം പ്രസാദ് വഞ്ചിപ്പുരക്കലിൽ നിന്ന് സ്‌കൂൾ ഹെഡ്മാസ്റ്റർ  പി എം മുഹമ്മദ് ലാപ്ടോപ്പും ധനസഹായവും ഏറ്റുവാങ്ങി.

കേളി രക്ഷാധികാരി ആക്ടിംഗ് കൺവീനർ കെപിഎം സാദിഖ്, കേളി കേന്ദ്ര കമ്മിറ്റി അംഗങ്ങളായ മധു ബാലുശ്ശേരി, ബോബി മാത്യു , സുരേഷ് ചന്ദ്രൻ, കേളി അംഗങ്ങളായ നിഷാദ് പികെവി, റഫീഖ് പാലത്ത്, ലോകകേരള സഭാംഗം കുഞ്ഞഹമ്മദ് കൂരാച്ചുണ്ട്, സി പി ഐ (എം) ആലങ്ങാട് ഏരിയാ സെക്രട്ടറി എം കെ ബാബു, പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.യേശുദാസ് പറപ്പിള്ളി,  സി പി ഐ (എം) കോട്ടുവള്ളി ഈസ്റ്റ് ലോക്കൽ സെക്രട്ടറി എ ജി മുരളി, കേരള പ്രവാസി സഹകരണ സംഘം പ്രസിഡന്റ് വി ആർ അനിൽകുമാർ, കോട്ടുവള്ളി ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി സി ബാബു,   ഗ്രാമപ്പഞ്ചായത്ത് വിദ്യഭ്യാസ സ്‌റ്റാൻഡിംഗ്‌ കമ്മിറ്റി ചെയർപേഴ്‌സൺ ലിസി റാഫേൽ, വികസനകാര്യ സ്‌റ്റാൻഡിംഗ്‌ കമ്മിറ്റി ചെയർപേഴ്‌സൺ ഷെറീന അബ്ദുൾകരീം, ക്ഷേമകാര്യ സ്‌റ്റാൻഡിംഗ്‌ കമ്മിറ്റി ചെയർമാൻ വി എച്ച് ജമാൽ, വാർഡ് മെമ്പർമാരായ റിനി മിൽട്ടൺ, വനജ അശോകൻ, എന്നിവർ ചടങ്ങിൽ പങ്കെടുത്തു

സ്‌കൂൾ ഹെഡ്മാസ്റ്റർ പി എം മുഹമ്മദ് സ്വാഗതവും, എസ് എം സി ചെയർമാൻ നന്ദിയും പറഞ്ഞു.

Latest