Connect with us

Kerala

കോഴിക്കറി വെക്കുന്നതിന്റേ പേരില്‍ തര്‍ക്കം; മലപ്പുറത്ത് ഇതര സംസ്ഥാന തൊഴിലാളിയെ വെട്ടിക്കൊന്നു

Published

|

Last Updated

മലപ്പുറം |തിരൂരങ്ങാടിയില്‍ കോഴിക്കറി വെക്കുന്നതിന്റെ പേരിലുള്ള തര്‍ക്കത്തിനൊടുവില്‍ ഇതരസംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടു. ഒഡീഷ സ്വദേശിയായ ലക്ഷ്മണ്‍ മാജി ( 45)യാണ് കൊല്ലപ്പെട്ടത്.സംഭവത്തില്‍ ചത്തീസ്ഗഡ് സ്വദേശിയായ ബുട്ടി ബാഗല്‍(60) നെ പോലീസ് അറസ്റ്റ് ചെയ്തു. മുന്നിയൂര്‍ പാറക്കടവിലെ ചാനിയത്ത് ക്വര്‍ട്ടേഴ്‌സില്‍ വ്യാഴാഴ്ച രാത്രി 12.15നാണ് സംഭവം നടന്നത്. മരണപ്പെട്ട ലക്ഷ്മണ്‍ മാജി ഒഡീഷയിലെ നപുരംപൂര്‍ ജില്ലയിലെ ബാസൂലി സ്വദേശിയാണ്.

സംഭവത്തില്‍ പോലീസ് പറയുന്നത്: കൊല്ലപ്പെട്ട മാജിയും ബുട്ടിയും വിറകുവെട്ട് തൊഴിലാളികളാണ്. ഇവരെക്കൂടാതെ ആറുപേര്‍ ഈ ക്വര്‍ട്ടേഴ്‌സില്‍ താമസിക്കുന്നുണ്ട്. കോഴി പാചകം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ തര്‍ക്കം നടന്നിരുന്നു. കോഴിയിറച്ചി കഴിക്കാത്ത മാജി മുന്‍പ് ബൂട്ടി കൊണ്ടുവന്ന കോഴിയിറച്ചി വലിച്ചെറിഞ്ഞിരുന്നു. ഇന്നലെയും കോഴിയുമായി ബൂട്ടി വരുകയും പാചകം ചെയ്യുകയും ചെയ്തിരുന്നു. ഇതിന്റെ പേരിലെ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

ഉറങ്ങുന്നതിനിടെ ബൂട്ടി മഴുവെടുത്ത് മാജിയുടെ തലക്ക് വെട്ടുകയായിരുന്നു. രാത്രി രണ്ട് മണിയോടെയാണ് പോലീസ് വിവരം അറിയുന്നത്. ബൂട്ടിയെ മമ്പുറത്ത് നിന്നാണ് പൊലീസ് പിടികൂടിയത്. ഇയാള്‍ മദ്യലഹരിയിലായിരുന്നു കൃത്യം നടത്തിയതെന്നാണ് പോലീസ് പറയുന്നത്. മാജിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോകും

---- facebook comment plugin here -----

Latest