Connect with us

National

ഡല്‍ഹി വംശഹത്യ: ക്രൈംബ്രാഞ്ച് രണ്ട് സംഘങ്ങളായി അന്വേഷിക്കും

Published

|

Last Updated

ന്യൂഡല്‍ഹി | വടക്ക്- കിഴക്കന്‍ ഡല്‍ഹിയില്‍ ഹിന്ദുത്വ ഭീകരര്‍ നടത്തിയ മുസ്ലിം വംശഹത്യ ക്രൈംബ്രാഞ്ച് അന്വേഷിക്കും. രണ്ട് ഡി സി പിമാരുടെ കീഴില്‍ രണ്ട് പ്രത്യേക സംഘങ്ങളായാണ് അന്വേഷണം. ഡി സി പി ജോയ് ടിര്‍കി, ഡി സി പി രാജേഷ് ഡിയോ എന്നിവരോട് കീഴിലാണ് അന്വേഷണം. ഇന്ന് മുതല്‍ അന്വേഷണവും ആരംഭിച്ചു. ഇതിന്റെ ഭാഗമായി കേസുമായി ബന്ധപ്പെട്ട് ഇതുവരെ രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ എഫ് ഐ ആറുകളും പോലീസ് ക്രൈംബ്രാഞ്ചിന് കൈമാറി. .

അതിനിടെ ഡല്‍ഡഹിയില്‍ നടന്ന ആക്രമണങ്ങള്‍ ആസൂത്രിതമാണെന്നതിനും ഇതിന് പോലീസിന്റെ മൗന പിന്തുണയുണ്ടായിരുന്നുവെന്നും വ്യക്തമാക്കുന്ന തെളിവുകള്‍ പുറത്തുവന്നു. ആക്രമണം സംബന്ധിച്ച് ഇന്റലിജന്‍സും സ്‌പെഷ്യല്‍ ബ്രാഞ്ചും ആറ് മുന്നറിയിപ്പുകള്‍ പോലീസിന് കൈമാറിയിരുന്നു. എന്നാല്‍ പോലീസ് ഇത് അവഗണിക്കുകയായിരുന്നു. മൗജ്പൂരില്‍ ജനങ്ങളോട് സംഘടിക്കാന്‍ ആവശ്യപ്പെട്ട ബി ജെ പി നേതാവ് കപില്‍ മിശ്രയുടെ ആഹ്വാനം വലിയ സംഘര്‍ഷത്തിലേക്ക് നീങ്ങുമെന്നായിരുന്നു രഹസ്വാന്വേഷണ റിപ്പോര്‍ട്ട്.

വിഷയത്തില്‍ ഒരു നടപടിയും സമര്‍പ്പിക്കാത്ത പോലീസ് റിപ്പോര്‍ട്ട് പൂര്‍ണമായും അവഗണിക്കുകയായിരുന്നു. വിവിധ റേഡിയോ സന്ദേശങ്ങളും ഇത് സംബന്ധിച്ച് സ്‌പെഷ്യല്‍ ബ്രാഞ്ച് നല്‍കിയതായി പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

 

 

Latest