Connect with us

Business

കോഴിക്കോട് മൈക്രോ ഹെല്‍ത്ത് റഫറന്‍സ് ലബോറട്ടറീസ് ഉദ്ഘാടനം 29 ന്

Published

|

Last Updated

കോഴിക്കോട് | മൈക്രോ ഹെല്‍ത്ത് റഫറന്‍സ് ലബോറട്ടറിയുടെ ഗ്രാന്‍ഡ് ഓപ്പണിംഗും എന്‍.എ.ബി.എല്‍. അക്രഡിറ്റേഷന്‍ പ്രഖ്യാപനവും ഈ മാസം 29 രാവിലെ ഒമ്പത് മണിക്ക് നടക്കും. ആരോഗ്യ മന്ത്രി ശ്രീമതി ശൈലജ ടീച്ചര്‍ ഗ്രാന്‍ഡ് ഓപ്പണിംഗും, എം കെ രാഘവന്‍ എം പി. എന്‍ എ ബി എല്‍ അക്രെഡിറ്റേഷന്‍ പ്രഖ്യാപനവും നടത്തും.

1997ല്‍ കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിയില്‍ ചെറിയ രീതിയില്‍ പ്രവര്‍ത്തനം ആരംഭിച്ച മൈക്രോ ഹെല്‍ത്ത് ലബോറട്ടറീസ് ഇന്ന് നാലു രാജ്യങ്ങളില്‍ മുപ്പതിലധികം ബ്രാഞ്ചുകളുള്ള ലബോറട്ടറി ശൃംഖലയായി മാറിയതായി കമ്പനി അവകാശപ്പെട്ടു. പത്തിലധികം രാജ്യങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് മെഡിക്കല്‍ ലബോറട്ടറി പ്രൊഫഷണലുകള്‍ വിവിധ രാജ്യങ്ങളില്‍ ഇന്ന് മൈക്രോ ഹെല്‍ത്ത് ലബോറട്ടറീസിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഉയര്‍ന്ന ഗുണനിലവാരം നിലനിര്‍ത്തുന്നതിലും, അതാതു കാലങ്ങളില്‍ രൂപപ്പെട്ടു വരുന്ന ആധുനിക സാങ്കേതിക വിദ്യകള്‍ രോഗനിര്‍ണ്ണയത്തിനായി ഉപയോഗപ്പെടുത്തുന്നതിലും മൈക്രോ ഹെല്‍ത്ത് കാണിച്ച ശുഷ്‌കാന്തിയാണ് അതിന്റെ വളര്‍ച്ചയില്‍ മുഖ്യപങ്കു വഹിച്ച ഘടകങ്ങളെന്നും കമ്പനി അധികൃതര്‍ പറയുന്നു.

ഏകദേശം ഒരു വര്‍ഷം മുമ്പ് കോഴിക്കോട് അരയിടത്തുപാലം അപ്‌സരഗ്രൗണ്ടിനു സമീപം എം പി എസ് കെട്ടിടത്തില്‍ സോഫ്റ്റ് ലോഞ്ചിംഗ് ചെയ്യപ്പെട്ട മൈക്രോ ഹെല്‍ത്ത് റഫറന്‍സ് ലബോറട്ടറി കേരളത്തിലെ ആദ്യത്തെ സമ്പൂര്‍ണ്ണ യന്ത്രവല്‍കൃത ലബോറട്ടറിയാണ്. അടുത്ത ഒരു വര്‍ഷത്തിനകം സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റഫറന്‍സ് ലബോറട്ടറിയായി മൈക്രോ ഹെല്‍ത്ത് മാറും.

കേരളത്തിനു പുറമെ; ഇന്ത്യയിലെ തെക്കന്‍ സംസ്ഥാനങ്ങള്‍, മൈക്രോ ഹെല്‍ത്തിന് നെറ്റ് വര്‍ക്കുള്ള മിഡില്‍ ഈസ്റ്റ്, വിവിധ ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാം പരിശോധനകള്‍ക്കായി സാമ്പിളുകള്‍ കോഴിക്കോട്ടെത്തുന്ന രീതിയിലുള്ള ക്രമീകരണങ്ങള്‍ ആണ് ഇവിടെ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആഴ്ചയില്‍ ഏഴു ദിവസവും, ദിവസം ഇരുപത്തിനാല് മണിക്കൂറും ഇടതടവില്ലാതെ കോഴിക്കോട് മൈക്രോ ഹെല്‍ത്ത് റഫറന്‍സ് ലബോറട്ടറി പ്രവര്‍ത്തിക്കും.

---- facebook comment plugin here -----

Latest