Connect with us

National

ഇവിടെയുണ്ട് ഇപ്പോഴും സാഹോദര്യം - VIDEO

Published

|

Last Updated

ന്യൂഡൽഹി | തലസ്ഥാന നഗരിയിൽ ഭരണകൂടത്തിന്റെ മൂക്കിന് താഴെ ഒരു കൂട്ടമാളുകൾ നടത്തിയ ഭീകരവാഴ്ച നിയമപാലകർ മാറിനിന്ന് നോക്കിയപ്പോൾ, മനുഷ്യത്വം മരിച്ചിട്ടില്ലെന്ന് തെളിയിക്കുന്ന കൂട്ടായ്മകൾ മാതൃകയായി.
സാഹോദര്യത്തിന്റെ മഹിത പാരമ്പര്യം വിളിച്ചോതുന്ന ജനക്കൂട്ടായ്മയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്.

സംഘർഷബാധിതമായ സ്ഥലത്ത് യമുന വിഹാറിലെ താമസക്കാർ കൂട്ടമായെത്തി പരസ്പരം കൈപിടിച്ച് മനുഷ്യമതിൽ തീർക്കുന്ന കാഴ്ചയാണ് വീഡിയോയിലുള്ളത്.
ഒരു കൂട്ടം സ്‌കൂൾ വിദ്യാർഥികൾ കടന്നുപോകുമ്പോൾ അവർക്ക് സുരക്ഷയൊരുക്കുന്നതിനാണ് നാട്ടുകാർ മനുഷ്യമതിൽ തീർത്തത്. ഈ സമയം അവിടെ പേരിന് പോലും ഒരു പോലീസുകാരനുണ്ടായിരുന്നില്ല.

മനുഷ്യമതിൽ തീർത്ത സ്ഥലം, മോദി- ട്രംപ് കൂടിക്കാഴ്ച നടത്താൻ നിശ്ചയിച്ച ഹൈദരാബാദ് ഹൗസിൽ നിന്ന് ഇരുപത് കിലോമീറ്റർ ദൂരെയാണ്. കൂടിക്കാഴ്ചക്ക് ഒരു മണിക്കൂർ മുമ്പാണ് മനുഷ്യമതിൽ തീർത്ത് കുട്ടികൾക്ക് സുരക്ഷയൊരുക്കേണ്ടിവന്നത്.
ട്വിറ്ററിൽ ഒരാൾ പോസ്റ്റ് ചെയ്ത വീഡിയോ മിനുട്ടുകൾ കൊണ്ട് വൈറലായി. മനുഷ്യത്വം മരിക്കാത്ത ഇത്തരം കാഴ്ചകളാണ് കാണേണ്ടതെന്ന് കൂടുതൽ പേരും വീഡിയോയുടെ താഴെ കമന്റ്ചെയ്തു.

---- facebook comment plugin here -----

Latest