Connect with us

Eranakulam

അംഗീകാരമില്ലാത്ത സ്‌കൂളുകള്‍ക്കെതിരെ നടപടിയെടുക്കാത്തത് എന്തുകൊണ്ട് ?; സി ബി എസ് ഇയോട് കോടതി

Published

|

Last Updated

കൊച്ചി | കൊച്ചി തോപ്പുംപടി അരൂജാസ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥികളായ 29 പേര്‍ക്ക് പരീക്ഷ എഴുതാന്‍ കഴിയാതിരുന്ന സംഭവത്തില്‍ സി ബി എസ് ഇക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശം. അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന ഇത്തരം സ്‌കൂളുകള്‍ക്കെതിരെ നടപടി സ്വീകരിക്കാത്തത് എന്തുകൊണ്ടാണെന്നായിരുന്നു സി ബി എസ് ഇ റീജ്യണല്‍ ഡയറക്ടറോടുള്ള കോടതിയുടെ ചോദ്യം. നിങ്ങള്‍ മൗനം പാലിക്കുന്നതു കൊണ്ട് ലാഭക്കൊതിയന്മാര്‍ മുതലെടുക്കുകയാണ്. ബ്രാന്‍ഡ് വാല്യു ഉള്ള നിങ്ങള്‍ കുട്ടികളെ ചൂഷണം ചെയ്യാന്‍ അനുവദിക്കുന്നത് എന്തിനാണെന്നും കോടതി സിംഗിള്‍ ബഞ്ച് ചോദിച്ചു. സ്‌കൂളിനെതിരെ സ്വീകരിച്ച നടപടി അറിയിക്കണമെന്നും ഇതുസംബന്ധിച്ച സത്യവാങ്മൂലം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു.

ഡല്‍ഹിയിലിരിക്കുന്ന സി ബി എസ് ഇ അധികൃതര്‍ ഇവിടെ നടക്കുന്നതൊന്നും അറിയുന്നില്ല. വിദ്യാര്‍ഥികള്‍ക്ക് ഒരു വര്‍ഷം നഷ്ടപ്പെടാതെ പരീക്ഷയെഴുതുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കുന്നതിനായി പൊതു വിദ്യാഭ്യാസ ഡയറക്ടറെ ഹരജിയില്‍ കക്ഷി ചേര്‍ക്കാന്‍ കോടതി നിര്‍ദേശിച്ചു. മാതാപിതാക്കളുടെ പരാതിയില്‍ സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ പോലീസ് കേസെടുക്കുകയും മാനേജര്‍ ഉള്‍പ്പടെയുള്ളവരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ പോലീസിനെക്കൂടി കക്ഷി ചേര്‍ക്കാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

---- facebook comment plugin here -----

Latest