Connect with us

Kerala

കവടിയാറില്‍ കാറപകടം; നാലുപേര്‍ക്ക് പരുക്ക്

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാന തലസ്ഥാനത്തെ കവടിയാറില്‍ ഇന്ന് രാത്രി ഒമ്പതരയോടെയുണ്ടായ കാറപകടത്തില്‍ നാലു പേര്‍ക്ക് പരുക്കേറ്റു. വെള്ളയമ്പലത്തേക്ക് വരികയായിരുന്ന മാരുതി ബലേനോ കാര്‍ ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. പരുക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്.

അമിതവേഗം കാരണം കാര്‍ നിയന്ത്രണം വിട്ടതാണ് അപകടത്തിനിടയാക്കിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഒരു ബൈക്കിലും കാര്‍ ഇടിച്ചെങ്കിലും ഇതിലെ യാത്രികന്‍ പരുക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.