Connect with us

Kerala

സംസ്ഥാനത്തെ കലാലയങ്ങളില്‍ സമരങ്ങള്‍ നിരോധിച്ച് ഹൈക്കോടതി

Published

|

Last Updated

 കൊച്ചി|  സംസ്ഥാനത്തെ കലാലയങ്ങളില്‍ സമരങ്ങള്‍ നിരോധിച്ച് ഹൈക്കോടതി. ഘെരാവോ, ധര്‍ണ, മാര്‍ച്ച് അടക്കം പഠിപ്പ് മുടക്കുന്ന ഒരു തരത്തിലുള്ള പ്രതിഷേധങ്ങളും പാടില്ലെന്നും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിച്ചു. പഠിക്കുന്ന എന്നത് വിദ്യാര്‍ഥികളുടെ മൗലിക അവകാശങ്ങളാണ്. ഇത് തടയാന്‍ കഴിയില്ല. കലാലയങ്ങള്‍ പഠിക്കാനുള്ളതാണ്. സമരം നടത്താനുള്ളതല്ല. കലാലയങ്ങള്‍ സര്‍ഗാത്മകമാകുകയാണ് വേണ്ടത്. സമാധാനപരമായ ചര്‍ച്ചകളാണ് ക്യാമ്പസുകളില്‍ ആവശ്യമെന്നും കോടതി ചൂണ്ടിക്കാട്ടി.

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ കലാലയ രാഷ്ട്രീയവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍വന്ന 20 കേസുകള്‍ ഒരുമിച്ച് പരഗിണിച്ചാണ് കോടതി വിധി പറഞ്ഞിരിക്കുന്നത്. കലാലയങ്ങളില്‍ സമരം നിരോധിക്കാനുള്ള നീക്കത്തിനെതിരായ നിലപാടാണ് വിവിധ വിദ്യാര്‍ഥി സംഘടനകള്‍ കോടതിയില്‍ സ്വീകരിച്ചത്. ഇത് തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്. രാജ്യത്ത് നടക്കുന്ന അനീതികള്‍ക്കെതിരെ (സി എ എക്കെതിരായ പ്രക്ഷോഭം അടക്കം) കലാലയങ്ങളില്‍ നിന്ന് ശ്രദ്ധേയമായ പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നുവരുന്ന ഒരു കാലഘട്ടത്തിലാണ് കോടതിയുട ഈ അരാഷ്ട്രീയ വിധിയെന്ന് വിദ്യാര്‍ഥി സംഘടനകള്‍ പറയുന്നു. വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ പോകണമെന്ന് കെ എസ് യു ആവശ്യപ്പെട്ടു.

 

Latest