Connect with us

National

'സി എ എ ഇന്ത്യയുടെ ആഭ്യന്തര കാര്യം' ; മോദിക്ക് പരോക്ഷ പിന്തുണയുമായി ട്രംപ്

Published

|

Last Updated

ന്യൂഡല്‍ഹി | പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പരോക്ഷ പിന്തുണ. ഇതുമായി ബന്ധപ്പെട് വിഷയങ്ങള്‍ ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്ന് പറഞ്ഞ ട്രംപ്, മോദി മതസ്വാതന്ത്ര്യത്തിനായി നിലകൊള്ളുന്ന നേതാവാണെന്നും പറഞ്ഞു. പ്രധാനമന്ത്രി മോദിയുമായി മതസ്വാതന്ത്ര്യം സംബന്ധിച്ച ചര്‍ച്ച നടത്തി. ജനങ്ങള്‍ക്ക് മതസ്വാതന്ത്ര്യം വേണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഗ്രഹിക്കുന്നതെന്നും വാര്‍ത്താ സമ്മേളനത്തില്‍ ട്രംപ് വ്യക്തമാക്കി. പൗരത്വ നിയമ ഭേദഗതിയെപ്പറ്റി ഒന്നും പറയാന്‍ ആഗ്രഹിക്കുന്നില്ല. അത് ഇന്ത്യയുടെ കാര്യമാണ്. ജനങ്ങള്‍ക്കുവേണ്ടി ഉചിതമായ തീരുമാനം ഇന്ത്യ കൈക്കൊള്ളുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഡല്‍ഹിയിലെ അക്രമ സംഭവങ്ങളെക്കുറിച്ച് കേട്ടുവെങ്കിലും അതുസംബന്ധിച്ച ചര്‍ച്ചയും പ്രധാനമന്ത്രി മോദിയുമായി നടത്തിയില്ല. അതും ഇന്ത്യയുടെ മാത്രം കാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയുമായി കൂടുതല്‍ പ്രതിരോധ ഇടപാടുകള്‍ ഉണ്ടാകും. ഇന്ത്യ-പാക് വിഷയത്തില്‍ പ്രശ്‌നപരിഹാരത്തിന് ഇടപെടാന്‍ തയ്യാറാണ്. പാക്കിസ്ഥാനുമായി നല്ല ബന്ധമാണ് അമേരിക്കക്കുള്ളതെന്നും ട്രംപ് വ്യക്തമാക്കി.