Connect with us

International

വിമാനം റണ്‍വേയില്‍ തകര്‍ന്ന സംഭവം: പെഗാസസ് എയര്‍ലൈന്‍സ് ഫ്‌ളൈറ്റ് ക്യാപ്റ്റന്‍ അറസ്റ്റില്‍

Published

|

Last Updated

ഇസ്താംബൂള്‍ | ഇസ്താംബൂളിലെ സാബിഹ ഗൊകീന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി തീപിടിച്ച സംഭവത്തില്‍ പെഗാസസ് എയര്‍ലൈന്‍സ് ഫ്‌ളൈറ്റിന്റെ ക്യാപ്റ്റനെ തുര്‍ക്കി അധികൃതര്‍ അറസ്റ്റ് ചെയ്തു. ക്യാപ്റ്റന്‍ മഹ്മൂദ് അര്‍സ്ലാന്‍ ആണ് അറസ്റ്റിലായത്. അപകടത്തില്‍ മൂന്നുപേര്‍ മരിക്കുകയും 179 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. പടിഞ്ഞാറന്‍ തീരദേശ പ്രവിശ്യയായ ഇസ്മിറില്‍ നിന്ന് ഇസ്താംബൂളിലേക്ക് വരികയായിരുന്ന വിമാനം ലാന്‍ഡിംഗിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറുകയായിരുന്നു. തുടര്‍ന്ന് എന്‍ജിന് തീപിടിക്കുകയും വിമാനം മൂന്ന് കഷണങ്ങളായി തകരുകയും ചെയ്തു.

അപകടവുമായി ബന്ധപ്പെട്ട് വിമാനത്തിന്റെ രണ്ട് പൈലറ്റുമാരെ വിശദമായി ചോദ്യം ചെയ്തതിനു ശേഷമാണ് അറസ്റ്റെന്ന് തുര്‍ക്കി വാര്‍ത്താ ഏജന്‍സി അറിയിച്ചു. കൂടുതല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. ഐറിഷ്-ജപ്പാനീസ് കമ്പനിയായ എസ് എം ബി സി ഏവിയേഷന്‍ ക്യാപിറ്റലിന്റെ ഉടമസ്ഥതയിലുള്ളതാണ് തകര്‍ന്ന ബോയിംഗ് 737-800 വിമാനം.