Connect with us

National

ഡല്‍ഹിയിലെ അതിര്‍ത്തികള്‍ അടച്ച് അറസ്റ്റ് നടത്തണം: കെജ്രിവാള്‍

Published

|

Last Updated

ന്യൂഡല്‍ഹി | വടക്ക്- കിഴക്കന്‍ ഡല്‍ഹിയില്‍ സംഘ്പരിവാര്‍ ഗുണ്ടകള്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരെ വ്യാപക അക്രമം നടത്തുന്ന സാഹചര്യത്തില്‍ അതിര്‍ത്തികള്‍ അടക്കണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ഡല്‍ഹിയുടെ അയല്‍ സംസ്ഥാനത്ത് നിന്നും അക്രമികളെത്തുന്നു. കുഴപ്പങ്ങള്‍ സൃഷ്ടിച്ച ശേഷം ഇവര്‍ ഉടന്‍ രക്ഷപ്പെടുകയും ചെയ്യുന്നു. ഇത് തടയാന്‍ ഡല്‍ഹിയലെ അതിര്‍ത്തികള്‍ അടക്കണം. ഇക്കാര്യം അമിത് ഷായുമായുള്ള കൂടിക്കാഴ്ചയില്‍ ആവശ്യപ്പെടുമെന്നും കെജ്രിവാള്‍ അറിയിച്ചു. കലാപം നടത്തുന്നവരെ അറസ്റ്റ് ചെയ്യണമെന്നും കെജ്രിവാള്‍ ആവശ്യപ്പെട്ടു. അമിത് ഷായുമായുള്ള കൂടിക്കാഴ്ചക്ക് മുന്നോടിയായി വിളിച്ച് ചേര്‍ത്ത എം എല്‍ എമാരുടേയും ഉദ്യോഗസ്ഥരുടേയും യോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു കെജ്‌രിവാള്‍.

സംഘര്‍ഷത്തില്‍ മരിച്ചവര്‍ ആരായാലും അവര്‍ നമ്മുടെ സഹോദരങ്ങളാണ്. എല്ലാവരും അക്രമത്തില്‍ നിന്ന് വിട്ടുനില്‍ക്കണം. സമാധാനം പുനഃസ്ഥാപിക്കണം. ഒരുമിച്ച് ചര്‍ച്ച ചെയ്ത് പ്രശ്‌നങ്ങള്‍ പരിഹരിക്കണം. ക്ഷേത്രങ്ങളും പള്ളികളും സമാധാനത്തിന് ആഹ്വാനം ചെയ്യണമെന്നും കെജ്‌രിവാള്‍ ആവശ്യപ്പെട്ടു.

അമിത് ഷായുമായുള്ള കൂടിക്കാഴ്ചയില്‍ സങ്കര്‍ഷം നിയന്ത്രിക്കാന്‍ ഡല്‍ഹി സര്‍ക്കാറിന് കൂടുതല്‍ അധികാരം നല്‍കണമെന്ന് കെജ്രിവാള്‍ ആവശ്യപ്പെട്ടേക്കുമെന്നാണ് റിപ്പോര്‍ട്ട്.