Connect with us

Malappuram

തലസ്ഥാനം കലാപഭൂമിയാക്കാനുള്ള ഫാസിസ്റ്റ് ശ്രമത്തിനെതിരെ എസ് എസ് എഫ് പാതിരാത്രിയും തെരുവിൽ

Published

|

Last Updated

മഞ്ചേരി | ഡൽഹിയിലെ ജനാധിപത്യ സമരങ്ങളെ ഭയപ്പെട്ട് കലാപം സൃഷ്ടിക്കാനുള്ള ഫാസിസ്റ്റ് ശ്രമങ്ങൾക്കെതിരെ എസ് എസ് എഫ് പാതിരാത്രിയും മഞ്ചേരിയിൽ പ്രതിഷേധ പ്രകടനം നടത്തി. നീതിക്കായുള്ള പോരാട്ടത്തിൽ നിന്ന് രാജ്യത്തിന്റെ മതേതര മനസ്സിനെ പിന്നോട്ടടിപ്പിക്കാൻ ഇത്തരം നീചകൃത്യങ്ങൾ കൊണ്ടാവില്ലെന്ന് വിളിച്ച് പറഞ്ഞ പ്രകടനം രാജ്യത്തിന്റെ പോരാളികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. മുഹമ്മദ് ശരീഫ് നിസാമി, കെ പി മുഹമ്മദ് യൂസുഫ്, ശാക്കിർ സിദ്ധീഖി, മുഹ്സിൻ ബാബു, സൽമാൻസിദ്ധീഖി, കെ പി മൻസൂർ, ഉനൈസ് സഖാഫി, ടി എം.ശുഹൈബ്, സിറാജ് അഹ്സനി നേതൃത്വം നൽകി.

---- facebook comment plugin here -----

Latest