Connect with us

Gulf

കലാലയം സാംസ്‌കാരിക വേദി വിന്നേഴ്‌സ് മീറ്റ് സംഘടിപ്പിച്ചു

Published

|

Last Updated

ദമാം / അല്‍ ഖോബാര്‍ | രിസാല സ്റ്റഡി സര്‍ക്കിള്‍ സഊദി ഈസ്റ്റ് നാഷണല്‍ സാഹിത്യോത്സവിന്റെ വിജയാഘോഷ ഭാഗമായി അല്‍ഖോബാര്‍ കലാലയം സാംസ്‌കാരിക വേദി വിന്നേഴ്‌സ് മീറ്റ് സംഘടിപ്പിച്ചു.

ചടങ്ങില്‍ സാഹിത്യോത്സവ് പ്രതിഭകളെയും സന്നദ്ധ പ്രവര്‍ത്തകരെയും അനുമോദിച്ചു. സഊദി പ്രവാസികളുടെ സാംസ്‌കാരിക ചരിത്രത്തില്‍ അവിസ്മരണീയ ഏടായി സാഹിത്യോത്സവ് മാറിയെന്നു ചടങ്ങ് ഉദ്ഘാടനം ചെയ്ത രിസാല സ്റ്റഡി സര്‍ക്കിള്‍ ഗള്‍ഫ് കൗണ്‍സില്‍ മുന്‍ ജനറല്‍ കണ്‍വീനര്‍ അബ്ദുല്‍ ബാരി നദ്‌വി പറഞ്ഞു.

സംഘാടന മികവ് കൊണ്ടും കലാ സാഹിത്യ മത്സരങ്ങളുടെ മികവ് കൊണ്ടും സാഹിത്യോത്സവ് ഏവരുടെയും ശ്രദ്ധയാകര്‍ഷിച്ചു. മത്സരാര്‍ത്ഥികളുടേയും സന്നദ്ധ പ്രവര്‍ത്തകരുടെയും മികച്ച പരിശീലനവും പരിശ്രമവും കൊണ്ടാണ് ഇത് സാധ്യമായത്. വനിതാ സന്നദ്ധ പ്രവര്‍ത്തകരുടെയും വനിതാ മത്സരാര്‍ത്ഥികളുടെയും പ്രകടനം സ്തുത്യര്‍ഹമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

രിസാല സ്റ്റഡി സര്‍ക്കിള്‍ നാഷണല്‍ കണ്‍വീനര്‍ ഷഫീഖ് ജൗഹരി മുഖ്യാഥിതി ആയിരുന്നു. നാഷണല്‍ മീഡിയാ കണ്‍വീനര്‍ ഉബൈദ് സഖാഫി മുഖ്യപ്രഭാഷണം നടത്തി. ഐസിഎഫ് തുഖ്ബാ ജനറല്‍ സെക്രട്ടറി അന്‍സാറുദ്ദീന്‍ കൊല്ലം, വെല്‍ഫെയര്‍ പ്രസിഡന്റ് ലത്തീഫ് ഹാജി, ഐ.സി .എഫ് ഈസ്റ്റേണ്‍ പ്രൊവിന്‍സ് ഹംസ ഹാജി, കെ.സി.എഫ് നാഷണല്‍ സ്വാന്തനം ചെയര്‍മാന്‍ മുഹമ്മദ് മലബെട്ടു , മുഹമ്മദ് സഅദി ആദൂര്‍, റസാഖ് താനൂര്‍, ശരീഫ് യൂസുഫ് കോട്ടയം, ജവാദ് മാവൂര്‍, അനസ് വിളയൂര്‍, സഅദ് കണ്ണപുരം തുടങ്ങിയവര്‍ സംബന്ധിച്ചു.

Latest