Connect with us

Kasargod

കാസര്‍കോട് ബി.ജെ.പി.യില്‍ പൊട്ടിത്തെറി; സംസ്ഥാന സമിതി അംഗത്വം രവീശ തന്ത്രി കുണ്ടാര്‍ രാജിവച്ചു

Published

|

Last Updated

കാസര്‍കോട് | ജില്ലാ അധ്യക്ഷന്റെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കാസര്‍കോട് ബിജെപിയില്‍ പൊട്ടിത്തെറി. അഡ്വ. കെ. ശ്രീകാന്തിനെ വീണ്ടും ജില്ലാ അധ്യക്ഷനായി തിരഞ്ഞെടുത്തതില്‍ പ്രതിഷേധിച്ച് ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കാസര്‍കോട്ട് സ്ഥാനാര്‍ഥിയായിരുന്ന പ്രമുഖ നേതാവ് രവീശതന്ത്രി കുണ്ടാര്‍ സംസ്ഥാന സമിതി അംഗത്വം രാജിവെച്ചു. രാജിക്കത്ത് തിങ്കളാഴ്ച സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് അയച്ചുകൊടുക്കുമെന്ന് കുണ്ടാര്‍ പറഞ്ഞു. അതേസമയം ബി.ജെ.പി.അംഗത്വം രാജി വയ്ക്കുന്നില്ലെന്നും പാര്‍ട്ടി പ്രവര്‍ത്തകനായി തുടരുമെന്നും അദ്ദേഹം പറഞ്ഞു.

കാസര്‍കോടും മഞ്ചേശ്വരത്തും മറ്റും നിലനില്‍ക്കുന്ന പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാതെ ജില്ലാ അധ്യക്ഷസ്ഥാനത്ത് നിയമനം നടത്തിയതാണ് പ്രതിഷേധത്തിന് കാരണമെന്നും ശ്രീകാന്തുമായി വ്യക്തിപരമായ പ്രശ്‌നങ്ങള്‍ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ജില്ലാ അധ്യക്ഷസ്ഥാനത്തേക്കുള്ള പേരുകളില്‍ ശ്രീകാന്തിനൊപ്പം ഉയര്‍ന്നുവന്ന പേരായിരുന്നു രവീശതന്ത്രിയുടേതും. എന്നാല്‍ അവസാന നിമിഷം ശ്രീകാന്തിന് നറുക്കുവീഴുകയായിരുന്നു.

---- facebook comment plugin here -----

Latest