Connect with us

National

ന്യൂനപക്ഷങ്ങള്‍ ഏറ്റവും സുരക്ഷിതരായി കഴിയുന്നത് ഇന്ത്യയില്‍: ഉപരാഷ്ട്രപതി

Published

|

Last Updated

ഹൈദരാബാദ് | ന്യൂനപക്ഷങ്ങള്‍ ഏറ്റവും കൂടുതല്‍ സുരക്ഷിതരായി കഴിയുന്നത് ഇന്ത്യയിലാണെന്ന് ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു. മതേതരത്വം ഓരോ ഇന്ത്യക്കാരന്റെയും രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നതാണെന്നും അദ്ദേഹം പറഞ്ഞു. തെലങ്കാനയിലെ വാറങ്കലില്‍ ആന്ധ്രാ വിദ്യാഭി വര്‍ധനി എജ്യുക്കേഷനല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സിന്റെ 75-ാം വാര്‍ഷികാഘോഷച്ചടങ്ങില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

“വസുധൈവ കുടുംബകം” എന്നതാണ് ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഉള്‍കാമ്പ്. എല്ലാ മതങ്ങളെയും ബഹുമാനിക്കുകയെന്നതും “സര്‍വ ധര്‍മ സംഭവ്” എന്നതുമാണ് നമ്മുടെ സംസ്‌കാരം. ഇത് പാലിക്കുന്നത് നാം തുടരണമെന്നും ഉപരാഷ്ട്രപതി പറഞ്ഞു.

ചില രാജ്യങ്ങള്‍ ഇന്ത്യയെ ഉപദേശിക്കുന്നതിനു പകരം തങ്ങളുടെ ആഭ്യന്തര വിഷയങ്ങള്‍ പരിഹരിക്കുവാനാണ് ശ്രമിക്കേണ്ടതെന്നും ഉപരാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു.

Latest