Connect with us

Gulf

സ്‌ഫോടക വസ്തുക്കള്‍ നിറച്ച ബോട്ടുമായി ഹൂത്തി ആക്രമണ ശ്രമം; തകര്‍ത്ത് സഊദി സഖ്യസേന

Published

|

Last Updated

റിയാദ് | ചെങ്കടലില്‍ സ്ഫോടക വസ്തുക്കള്‍ നിറച്ച ബോട്ടുകളുപയോഗിച്ച് ആക്രമണം നടത്താനുള്ള യമനിലെ വിമത സൈനിക വിഭാഗമായ ഹൂത്തികളുടെ ശ്രമം സഊദി സഖ്യ സേന പരാജയപ്പെടുത്തി. സഊദി വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. യെമനിലെ പടിഞ്ഞാറന്‍ പ്രവിശ്യയായ ഹുദൈദയില്‍ നിന്നെത്തിയ ആളില്ലാ ബോട്ട് സൈന്യം നശിപ്പിച്ചിട്ടുണ്ട്.

2015 മുതല്‍ യമന്‍ സൈന്യവുമായി പോരാടുന്ന ഹൂത്തികള്‍ ഇറാന്റെ സഹകരണത്തോടെ നടത്തുന്ന ആക്രമണങ്ങളെ ശക്തമായി ചെറുക്കുമെന്ന് സഖ്യസേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികി പറഞ്ഞു. ചെങ്കടല്‍ കേന്ദ്രീകരിച്ച് നടത്തുന്ന ആക്രമണങ്ങള്‍ സമുദ്ര ഗതാഗത മേഖലയിലൂടെയുള്ള എണ്ണ -ചരക്ക് ഗതാഗതത്തിന് കടുത്ത ഭീഷണിയായിരിക്കുകയാണ്.

Latest