Connect with us

International

ഇന്ത്യയിലെ പൗരത്വ വിഷയത്തിലുള്ള ആശങ്ക ട്രംപ് മോദിയെ അറിയിക്കും: വൈറ്റ്ഹൗസ്

Published

|

Last Updated

വാഷിംഗ്ടണ്‍ |  മതസ്വാതന്ത്ര്യത്തെക്കുറിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പ്രസിഡന്റ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചര്‍ച്ച നടത്തുമെന്ന് വൈറ്റ്ഹൗസ്. സി എ എ, എന്‍ ആര്‍ സി തുടങ്ങിയ വിഷങ്ങളില്‍ നരേന്ദ്ര മോദിയുായി ചര്‍ച്ച നടത്തുമോയെന്ന മാധ്യമ പ്രവര്‍ത്തകന്റെകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു വൈറ്റ്ഹൗസ് വക്താവ്. ഈ സഹാചര്യത്തില്‍ രാജ്യത്ത് കത്തിനില്‍ക്കുന്ന പൗരത്വ വിഷയം കൂടിക്കാഴ്ചയില്‍ ട്രംപ് ഉന്നയിച്ചേക്കും. ഇതിന് പ്രധാനമന്ത്രി നല്‍കുന്ന മറുപടിയും ഏറെ ശ്രദ്ധേയമാകുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ നടക്കുന്ന സി എ എ വിരുദ്ധ പ്രതിഷേധങ്ങള്‍ തെറ്റിദ്ധാരണയുടെ പുറത്തുള്ളതാണെന്ന തരത്തിലുള്ള മറുപടിയാകും മോദി നല്‍കുകയെന്നാണ് റിപ്പോര്‍ട്ട്.

ഇന്ത്യയിലെ പൗരത്വ ഭേദഗതിയിലും എന്‍ ആര്‍ സിയിലും അമേരിക്കക്കും ആശങ്കയുണ്ട്. ഇന്ത്യയും അമേരിക്കയും ജനാധിപത്യ മതസ്വാതന്ത്ര്യ മൂല്യങ്ങളുടെ പാരമ്പര്യമുള്ള രാജ്യങ്ങളാണ്. അതിനാല്‍ തന്നെ പൊതുവേദിയിലും സ്വകാര്യ സംഭാഷണങ്ങളിലും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മതസ്വാതന്ത്ര്യം സംബന്ധിച്ച പ്രശ്‌നങ്ങള്‍ ഉന്നയിക്കും- ഉദ്യോഗസ്ഥന്‍ പറഞ്ഞു.

മതസ്വാതന്ത്ര്യം, മതന്യൂനപക്ഷങ്ങളോടുള്ള ബഹുമാനം, എല്ലാ മതങ്ങളെയും തുല്യതയോടെ കണക്കാക്കല്‍ എന്നിവയെല്ലാം ഇന്ത്യന്‍ ഭരണഘടനയില്‍ പറഞ്ഞിട്ടുള്ളതാണെന്നും ഉദ്യോസ്ഥന്‍ പറഞ്ഞു. ലോകത്തെ നാല് പ്രധാന മതങ്ങളുടെ ഉത്ഭവസ്ഥലമാണ് ഇന്ത്യ. മതന്യൂനപക്ഷങ്ങള്‍ക്കുവേണ്ടി ഇന്ത്യ ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുമെന്ന് പ്രതീക്ഷയില്‍ ലോകം ഇന്ത്യയെ ഉറ്റുനോക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.