Connect with us

Kerala

വിഭാഗീയതയും തമ്മിലടിയും; ആറ് എം എസ് എഫ് നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

Published

|

Last Updated

കോഴിക്കോട് |  പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കാനായി ചേര്‍ന്ന എം എസ് എഫ് സംസ്ഥാന കൗണ്‍സിലിനിടെ മുസ്ലിംലീഗ് നേതാക്കളെ പൂട്ടിയിട്ട സംഭവത്തില്‍ ആറ് പേര്‍ക്ക് സസ്‌പെന്‍ഷന്‍. എം എസ് എഫ് ക്യാമ്പസ് കൗണ്‍സില്‍ കണ്‍വീനര്‍ മുഫീദ് റഹ്മാന്‍, കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. കെ ടി ജാസിം, കൊടുവള്ളി മണ്ഡലം പ്രസിഡന്റ് കെ.പി കെ പി റാഷിദ്, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ അര്‍ഷാദ് ജാതിയേരി, ഇ കെ ശഫാഫ് പേരാവൂര്‍, ഷബീര്‍ അലി തെക്കേകാട്ട് എന്നിവരെയാണ് സസ്‌പെന്‍ഷന്‍ ചെയ്തത്.

കൗണ്‍സില്‍ യോഗത്തില്‍ പുതിയ കമ്മിറ്റിയുടെ അധികാരം പിടിക്കാന്‍ ചേരിതിരിഞ്ഞുള്ള പ്രവര്‍ത്തനമാണ് നടന്നത്. മുസ്ലിംലീഗിന്റെ ചില നേതാക്കളും ഇത്തരം ചേരി പ്രവര്‍ത്തനത്തിന് കൂട്ടുനിന്നതിനാല്‍ കൗണ്‍സിയില്‍ യോഗം തീരുമാനം ആകാതെ പിരിയുകയായിരുന്നു. ഈ യോഗത്തിനിടെ ഉണ്ടായ തര്‍ക്കങ്ങളും നേതാക്കളെ പൂട്ടിയട്ട സഭവവും അന്വേഷിക്കാന്‍ എം സി മായിന്‍ഹാജി, പി എം എ സലാം എന്നിവരുടെ നേതൃത്വത്തില്‍ ഒരു കമ്മീഷനെ പാര്‍ട്ടി ചുമതലപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ ദിവസം ഇവര്‍ റിപ്പോര്‍ട്ട് നല്‍കി. ഗുരുതര അച്ചടക്ക ലംഘനങ്ങള്‍ എം എസ് എഫ് കൗണ്‍സില്‍ യോഗത്തിനിടെയുണ്ടായതായി ഇവര്‍ നല്‍കിയ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആറ് പേരെ സസ്പന്‍ഡ് ചെയ്തിരിക്കുന്നത്.

 

 

Latest