Connect with us

National

ജാദവ്പൂര്‍ സര്‍വകലാശാല തിരഞ്ഞെടുപ്പ്: തൂത്തുവാരി ഇടത് വിദ്യാര്‍ഥി സംഘടനകള്‍

Published

|

Last Updated

കൊല്‍ക്കത്ത | പശ്ചിമ ബംഗാളിലെ പ്രസിദ്ധമായ ജാദവ്പൂര്‍ സര്‍വകലാശാല തിരഞ്ഞെടുപ്പില്‍ ഇടത് വിദ്യാര്‍ഥി സംഘടനകള്‍ക്ക് തകര്‍പ്പന്‍ ജയം. വിവിധ ഫാക്കല്‍റ്റികളിലാക്കിയ നടന്ന തിരഞ്ഞെടുപ്പില്‍ എസ് എഫ് ഐയും തീവ്ര ഇടത് വിദ്യാര്‍ഥി സംഘടനയായ ഡി എസ് എയും വിജയക്കൊടി പാറിച്ചു. എ ബി വി പി മൂന്നാം സ്ഥാനം നേടിയപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റ വിദ്യാര്‍ഥി സംഘടനക്ക് എല്ലാ വിഭാഗത്തിലും നാലാം സ്ഥാനമാണ് ലഭിച്ചത്.

ആര്‍ട്‌സ് ഫാക്കല്‍റ്റി വിഭാഗം മുഴുവന്‍ സീറ്റിലും ജയിച്ച് എസ് എഫ് ഐ തൂത്തുവാരി. 1178 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് ട്രീന്ന ഭട്ടാചാര്യ തിരഞ്ഞെടുക്കപ്പെട്ടത്. 1125 വോട്ടുകളുടെ ഭൂരിപക്ഷവുമായി സുഭയാന്‍ ആചാര്യ മജൂംദാര്‍ ജനറല്‍ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു.
എന്‍ജിനീയറിംഗ് ഫാക്കല്‍ട്ടി വിഭാഗം ഡി എസ് എ സ്വന്തമാക്കി. എ ബി വി പിയാണ് രണ്ടാം സ്ഥാനത്ത്. മറ്റ് ഫാക്കല്‍റ്റികളും ഇടത് വിദ്യാര്‍ഥി സംഘടനകള്‍ തന്നെ സ്വന്തമാക്കി.