Connect with us

National

ജമ്മു കശ്മീരില്‍ പഞ്ചായത്ത് ഉപ തിരഞ്ഞെടുപ്പ് മാറ്റിവച്ചു

Published

|

Last Updated

ന്യൂഡല്‍ഹി | ജമ്മു കശ്മീരില്‍ അടുത്ത മാസം നടത്താനിരുന്ന പഞ്ചായത്ത് ഉപ തിരഞ്ഞെടുപ്പ് മാറ്റിവച്ചു. സുരക്ഷാ ആശങ്കകള്‍ മുന്‍നിര്‍ത്തി നിയമ നിര്‍വഹണ ഏജന്‍സികള്‍ നല്‍കിയ മുന്നറിയിപ്പ് കണക്കിലെടുത്താണിതെന്ന് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ശൈലേന്ദ്ര കുമാര്‍ പറഞ്ഞു. മാര്‍ച്ച് അഞ്ചു മുതല്‍ 20 വരെയുള്ള തീയതികളില്‍ എട്ട് ഘട്ടങ്ങളിലായാണ് 12,500 പഞ്ചായത്ത് സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് നടത്താന്‍ നിശ്ചയിച്ചിരുന്നത്.

എല്ലാ സാഹചര്യങ്ങളും പരിഗണിച്ച ശേഷം രണ്ടോ മൂന്നോ ആഴ്ചക്കുള്ളില്‍ പുതിയ തീയതി പ്രഖ്യാപിക്കുമെന്ന് കുമാറിന്റെ ഓഫീസ് പ്രസ്താവനയില്‍ അറിയിച്ചു.

Latest