Connect with us

Career Education

യു പി എസ് സി വിജ്ഞാപനമായി; സിവിൽ സർവീസിന് അപേക്ഷിക്കാം

Published

|

Last Updated

സിവിൽ സർവീസ് പരീക്ഷക്ക് യൂനിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യു പി എസ് സി) അപേക്ഷ ക്ഷണിച്ചു. ഐ എ എസ്, ഐ പി എസ്, ഐ എഫ് എസ് തുടങ്ങിയ 24 സിവിൽ സർവീസ് കേഡറുകളിലായി ഏകദേശം 796 ഒഴിവുകളാണ് പ്രതീക്ഷിക്കുന്നത്. ഒഴിവുകളുടെ എണ്ണം വ്യത്യാസപ്പെട്ടേക്കാം.

മെയ് 31നാണ് പ്രിലിമിനറി പരീക്ഷ. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിൽ പ്രിലിമിനറി പരീക്ഷക്ക് കേന്ദ്രങ്ങളുണ്ട്. മെയിൻ പരീക്ഷക്ക് തിരുവനന്തപുരം മാത്രമാണ് കേരളത്തിലെ കേന്ദ്രം.
യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാന വർഷ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാൻ സാധിക്കും. ഇത്തരത്തിലുള്ള അപേക്ഷകർ മെയിൻ പരീക്ഷക്ക് മുമ്പ് യോഗ്യതാ സർട്ടിഫിക്കറ്റ് നേടിയിരിക്കണം.

[irp]

ജനറൽ വിഭാഗത്തിൽ ഉൾപ്പെടുന്നവരെആറ് തവണ മാത്രമേ സിവിൽ സർവീസ് പരീക്ഷ എഴുതാൻ അനുവദിക്കൂ. എസ് സി, എസ് ടി വിഭാഗക്കാർക്ക് ഈ നിബന്ധന ബാധകമല്ല. ഒ ബി സിക്കാർക്കും ജനറൽ വിഭാഗത്തിലെ ഭിന്നശേഷിക്കാർക്കും ഒമ്പത് തവണ പരീക്ഷ എഴുതാം.
പ്രായം: 21- 32. 2020 ആഗസ്റ്റ് ഒന്ന് അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. 1988 ആഗസ്റ്റ് രണ്ടിനും 1999 ആഗസ്റ്റ് ഒന്നിനും ഇടയിൽ ജനിച്ചവരാകണം. എസ് സി, എസ് ടി വിഭാഗക്കാർക്ക് അഞ്ച് വർഷവും ഒ ബി സി വിഭാഗക്കാർക്ക് മൂന്ന് വർഷവും ഉയർന്ന പ്രായപരിധിയിൽ ഇളവ് അുവദിക്കും.

[irp]

നൂറ് രൂപയാണ് അപേക്ഷാ ഫീസ്. എസ് സി, എസ് ടി വിഭാഗക്കാർ, വനിതകൾ, ഭിന്നശേഷിക്കാർ എന്നിവർ ഫീസ് അടക്കേണ്ടതില്ല.

https://www.upsconline.nic.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷ സമർപ്പിച്ചതിന് ശേഷം ലഭിക്കുന്ന രജിസ്‌ട്രേഷൻ ഐ ഡി പ്രിന്റ് എടുത്ത് സൂക്ഷിക്കണം. അവസാന തീയതി മാർച്ച് മൂന്ന്. വിശദ വിവരം വെബ്‌സൈറ്റിൽ.

പ്രിലിമിനറി പരീക്ഷ

ഇരുനൂറ് മാർക്ക് വീതമുള്ള രണ്ട് പേപ്പറുകളാണുണ്ടാകുക. ഒബ്ജക്ടീവ് മാതൃകയിലുള്ള മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങളായിരിക്കും. ഹിന്ദി, ഇംഗ്ലീഷ് ഭാഷയിലായിരിക്കും ചോദ്യം.

മെയിൻ പരീക്ഷ

വിവരണാത്മക രീതിയിലാണ് മെയിൻ പരീക്ഷ. മുന്നൂറ് മാർക്ക് വീതമുള്ള രണ്ട് പേപ്പറുകളുണ്ട്. പേപ്പർ എയിൽ ഊരണഘടനയിലെ എട്ടാം ഷെഡ്യൂളിൽപ്പെടുന്ന ഏതെങ്കിലും ഭാഷയും പേപ്പർ ബിയിൽ ഇംഗ്ലീഷും തിരഞ്ഞെടുക്കണം.

---- facebook comment plugin here -----

Latest