Connect with us

Gulf

സല്‍മാന്‍ രാജാവ് എറിത്രിയ പ്രസിഡന്റുമായി കൂടിക്കാഴ്ച്ച നടത്തി

Published

|

Last Updated

റിയാദ് | ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം സഊദിയിലെത്തിയ എറിത്രിയ പ്രസിഡന്റ് ഇസയാസ് അഫ്വെര്‍കിയുമായി സഊദി ഭരണാധികാരിയും തിരുഗേഹങ്ങളുടെ സൂക്ഷിപ്പുകാരനുമായ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവ് തലസ്ഥാനമായ റിയാദില്‍ കൂടിക്കാഴ്ച്ച നടത്തി.

ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെക്കുറിച്ചും ആഫ്രിക്കന്‍ മേഖലയിലെ പുതിയ സംഭവവികാസങ്ങളെയും, വിവിധ മേഖലകളിലെ സഹകരണത്തിനുള്ള അവസരങ്ങള്‍ കൂടുതല്‍ വികസിപ്പിക്കുന്നതിനും പുതുതായി രൂപീകരിച്ച അറബ്-ആഫ്രിക്കന്‍ രാജ്യങ്ങളുടെ കൗണ്‍സിലിന്റെ പ്രാധാന്യത്തെ കുറിച്ചും ഇരു നേതാക്കളും ചര്‍ച്ച ചെയ്തു

കൂടിക്കാഴ്ച്ചയില്‍ റിയാദ് ഗവര്‍ണര്‍ പ്രിന്‍സ് ഫൈസല്‍ ബിന്‍ ബന്ദര്‍ ബിന്‍ അബ്ദുല്‍ അസീസ് ,ഡോ. മന്‍സൂര്‍ ബിന്‍ മൈതെബ് ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്‍ ,ആഭ്യന്തര മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സഊദ് ബിന്‍ നെയ്ഫ് ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്‍, വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ ബിന്‍ അബ്ദുല്ല, സഹ മന്ത്രിമാരായ ഡോ: എസ്സാം ബിന്‍ സാദ് ബിന്‍ സയീദ്, ഖാലിദ് ബിന്‍ അബ്ദുള്‍റഹ്മാന്‍ അല്‍ ഇസ്സ, ആഫ്രിക്കന്‍ രാജ്യങ്ങളുടെ സഹമന്ത്രി അഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് ഖത്താന്‍ ,എറിത്രിയയുടെ സഊദി അംബാസഡര്‍ സക്രി ബിന്‍ സുലൈമാന്‍ അല്‍ ഗുറാഷി മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു

Latest