Connect with us

National

പൗരത്വ നിയമ ഭേദഗതി; പ്രമേയം പാസാക്കാനൊരുങ്ങി തെലങ്കാനയും

Published

|

Last Updated

ഹൈദരാബാദ് | പൗരത്വ നിയമ ഭേദഗതി (സി എ എ)
ക്കെതിരെ പ്രമേയം പാസാക്കാനൊരുങ്ങി തെലങ്കാന സര്‍ക്കാറും. മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ അധ്യക്ഷതയില്‍ ഇന്നു ചേര്‍ന്ന കാബിനറ്റ് യോഗത്തിലാണ് ഈ തീരുമാനമെടുത്തത്. കേരളം, പശ്ചിമ ബംഗാള്‍, മധ്യപ്രദേശ്, പഞ്ചാബ്, രാജസ്ഥാന്‍, കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരി എന്നിവ  സി എ എക്കെതിരെ നേരത്തെത്തന്നെ പ്രമേയം പാസാക്കിയിരുന്നു.

പൗരത്വം നല്‍കുന്നതില്‍ മതത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേചനം കാണിക്കരുതെന്ന് തെലങ്കാന മന്ത്രിസഭ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. പൗരത്വ നിയമ ഭേദഗതി ഭരണഘടന ഉറപ്പു നല്‍കിയിട്ടുള്ള മതേതരത്വത്തിന്റെ ലംഘനമാണെന്നും മന്ത്രിസഭ പ്രതികരിച്ചിരുന്നു.

Latest