Connect with us

National

മുംബൈയിലെ ജി എസ് ടി ഭവന്‍ കെട്ടിടത്തില്‍ വന്‍ തീപ്പിടിത്തം; നിയന്ത്രണ വിധേയമാക്കി

Published

|

Last Updated

മുംബൈ | മുംബൈയില്‍ ബൈക്കുല്ലയിലെ ജി എസ് ടി ഭവന്‍ കെട്ടിടത്തില്‍ വന്‍ തീപ്പിടിത്തം. തിങ്കളാഴ്ച രാവിലെയാണ് എട്ടു നില കെട്ടിടത്തിന് തീപിടിച്ചത്. ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല. തീ നിയന്ത്രണ വിധേയമാക്കിയതായി അധികൃതര്‍ അറിയിച്ചു. കെട്ടിടത്തിന്റെ മുകള്‍ നിലകളിലായി ഉച്ചക്ക് പന്ത്രണ്ടരയോടെ കത്തിപ്പടര്‍ന്ന തീ 30 അഗ്നിശമന വാഹനങ്ങള്‍ മൂന്നു മണിക്കൂര്‍ നീണ്ട പരിശ്രമം നടത്തിയാണ് അണച്ചത്. തീപ്പിടിത്തത്തിനുള്ള കാരണം വ്യക്തമല്ല.

മഹാരാഷ്ട്ര ധനകാര്യ മന്ത്രി അജിത് പവാര്‍, മുന്‍സിപ്പല്‍ കമ്മീഷണര്‍ പ്രവീണ്‍ പര്‍ദേശി, ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു. സംഭവത്തെ തുടര്‍ന്ന് നഗരത്തില്‍ രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.